മാസ്ക് ധരിക്കാത്തതിനെപ്പറ്റി ചോദിച്ചു; ഭിന്നശേഷിക്കാരിയായ സഹപ്രവർത്തകയെ ക്രൂരമായി മർദ്ദിച്ച് സർക്കാർ ജീവനക്കാരൻ: വീഡിയോ

Government Employee Hits Woman

ഓഫീസിൽ മാസ്ക് ധരിക്കാത്തതിനെപ്പറ്റി ചോദിച്ച ഭിന്നശേഷിക്കാരിയായ സഹപ്രവർത്തകയെ ക്രൂരമായി മർദ്ദിച്ച് സർക്കാർ ജീവനക്കാരൻ. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ടൂറിസം ഡിപ്പാർട്ട്മെൻ്റിലെ ഡെപ്യൂട്ടി മാനേജരായ ഭാസ്കർ റാവു ആണ് ഇവരെ മർദ്ദിച്ചത്. മർദ്ദനത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ 27ആം തിയതിയാണ് സംഭവം നടന്നത്. ടൂറിസം ഡിപ്പാർട്ട്മെൻ്റിനു കീഴിലുള്ള ഒരു ഹോട്ടലിലാണ് ഭാസ്കർ റാവു ജോലി ചെയ്തിരുന്നത്. ഇവിടെ തന്നെയാണ് ഭിന്നശേഷിക്കാരിയായ സ്ത്രീ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു പോന്നിരുന്നത്. ഓഫീസിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത അവർ മാസ്ക് ധരിക്കാൻ ഭാസ്കർ റാവുവിനോട് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇയാൾ സ്ത്രീയെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഇവർക്ക് ഗുരുതരമായി പരുക്കേറ്റു.

Read Also: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുടെ സഹായിക്ക് കൊവിഡ്

മുടിയിൽ പിടിച്ച് സ്ത്രീയെ ഭാസ്കർ റാവു വലിച്ചിഴക്കുന്നത് വീഡിയോയിൽ കാണാം. നിലത്ത് വലിച്ചിട്ട ശേഷം ഇവരെ തുടരെ മർദ്ദിക്കുന്ന ഭാസ്കറിനെ മറ്റുള്ളവർ ചേർന്ന് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ എന്തോ ഉപകരണം കൊണ്ട് സ്ത്രീയെ മർദ്ദിക്കുന്ന ഇയാളെ ഒടുവിൽ മറ്റുള്ളവർ ചേർന്ന് പിടിച്ച് മാറ്റുകയാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഭാസ്കർ റാവുവിന് കൊവിഡ് പരിശോധന നടത്തി. പരിശോധനാഫലം വന്നതിനു പിന്നാലെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവർ തമ്മിൽ ശത്രുത ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു.

Story Highlights: Government Employee Hits Woman Who Asked Him To Wear Mask

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top