പതിനാറാമത് പി കേശവദേവ് പുരസ്‌കാരദാന ചടങ്ങ് ഇന്ന്

പതിനാറാമത് പി കേശവദേവ് പുരസ്‌കാരദാന ചടങ്ങ് ഇന്ന് നടക്കും. വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം മുടവന്‍മുഗളിലുള്ള പി കേശവദേവ് ഹാളിലാണ് ചടങ്ങ് നടക്കുക. കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങാണ് ഇത്തവണത്തേത്.
ചലച്ചിത്രകാരനും എഴുത്തുകാരനുമായ വിജയകൃഷ്ണന് പി കേശവദേവ് സാഹിത്യ പുരസ്‌കാരം സമ്മാനിക്കും. മനശാസ്ത്ര വിദഗ്ധന്‍ ഡോ. അരുണ്‍ ബി. നായര്‍ക്ക് പി കേശവദേവ് ഡയാബ്‌സ്‌ക്രീന്‍ കേരള പുരസ്‌കാരം സമ്മാനിക്കും. പി കേശവദേവ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സീതാലക്ഷ്മി ദേവാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.
ഡോ. അരുണ്‍ ശങ്കര്‍, ജ്യോതിദേവ് കേശവദേവ്, ഡോ. ജോര്‍ജ് ഓണക്കൂര്‍, എം.എ. ബേബി, വിജയകൃഷ്ണന്‍, ഡോ. അരുണ്‍ ബി. നായര്‍, സുനിത ജ്യോതിദേവ് തുടങ്ങിയവര്‍ പ്രസംഗിക്കും.
അവാര്‍ഡ്ദാന ചടങ്ങ് തത്സമയം കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://jothydev-net.zoom.us
Story Highlights – P Kesavadev Award Ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here