ബ്ലാക്ക് മെയിൽ കേസ്; ഷംനാ കാസിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ നടി ഷംനാ കാസിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തുക. ഷംനയുടെ വിശദമായ മൊഴിയായിരിക്കും അന്വേഷണ സംഘം രേഖപ്പെടുത്തുക.
ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് പുതിയ വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. തട്ടിപ്പ് സംഘത്തിന് സ്വർണ കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിലെ മുഖ്യപ്രതിയും ഹെയർ സ്‌റ്റൈലിസ്റ്റുമായ ഹാരിസ് സ്വർണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണം കടത്താൻ രണ്ട് കോടി രൂപ വാഗ്ദാനം നൽകി നടൻ ധർമ്മജൻ ബോൾഗാട്ടിയെ ഹാരിസ് സമീപിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.സെലിബ്രിറ്റി ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഇതും വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് ഡിആർഐയും അന്വേഷിക്കുന്നുണ്ട്.
read also: മിയ, ഷംനാ കാസിം എന്നിവരെ പരിചയപ്പെടുത്തി കൊടുക്കണമെന്ന് പ്രതികൾ പറഞ്ഞു : ധർമജൻ ബോൾഗാട്ടി
അതേസമയം ബ്ലാക്ക് മെയിൽ കേസിലെ മുഖ്യ ആസൂത്രകൻ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഇയാളെ രോഗം ഭേദമായ ശേഷം കസ്റ്റഡിയിലെടുക്കുമെന്ന് ഡിസിപി അറിയിച്ചു.
story highlights- shamna kasim, kochi black mail case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here