ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പൊന്നാനിയിൽ തൃശൂർ റെയഞ്ച് ഐജി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത. തൃശൂർ റെയഞ്ച് ഐജി എസ്. സുരേന്ദ്രൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ ഊടുവഴികൾ പൂർണമായും അടച്ചതായി ഐജി പറഞ്ഞു. ജനങ്ങൾക്കുണ്ടാക്കിയ പ്രയാസം മനസിലാക്കി നഗരസഭയിൽ പത്തു കടകളും വീതം തുറന്ന് ഹോം ഡെലിവറി സംവിധാനം നടപ്പാക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ആദ്യ ദിനമായ ഇന്ന് ഒരു പഞ്ചായത്തിൽ ഒരു കടയും നഗരസഭയിൽ മൂന്ന് കടകളുമായിരുന്നു തുറന്നത്. ഇത് കൊണ്ട് ജനങ്ങൾക്കുണ്ടാക്കിയ പ്രയാസം മനസിലാക്കി
ഒരു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി അഞ്ചു പലചരക്കുകടകളും അഞ്ചു പച്ചക്കറി കടകളും, നഗരസഭയിൽ പത്തു കടകകൾ വീതം തുറന്ന് ഹോം ഡെലിവറി സംവിധാനം കൊണ്ടുവരാൻ  സ്പീക്കർ പി. ശ്രീരാമകൃഷണന്റെ അ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. എടപ്പാളിൽ രണ്ടു ആശുപത്രികൾ കേന്ദ്രീകരിച്ച് ടെസ്റ്റിനായി സാമ്പിളുകൾ ശേഖരിച്ച് വരികയാണ്. വീടുകൾ തോറും കയറി ഇറങ്ങി ജൂൺ മാസം എടപ്പാളിലെ ആശുപത്രികൾ സന്ദർശിച്ചവരുടെ കണക്കും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. തൃശൂർ റെയഞ്ച് ഐജി എസ്. സുരേന്ദ്രൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ ഊടുവഴികൾ പൂർണമായും അടച്ചതായി ഐജി പറഞ്ഞു.

ഇതിന് പുറമേ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തി താൽക്കാലികമായി അടച്ചു. പൊന്നാനി താലൂക്കുമായി അതിർത്തി പങ്കെടുന്ന റോഡുകളാണ് അടച്ചത്. ദേശീയപാതയിലൂടെ കടന്ന് പോകുന്ന വാഹങ്ങൾ ഒരു കാരണവശാലും കണ്ടെയ്മന്റ സോണുകളിൽ നിർത്താൻ പാടില്ല. മരുന്ന് ഉൾപ്പടെയുള്ള അത്യാവശ്യ സാധനങ്ങൾക്ക് പൊലീസ് നൽകുന്ന നമ്പറുകളിൽ ഉച്ചയ്ക്ക് ഒന്നിനുമുമ്പായി വിളിച്ച് ഓർഡർ ചെയ്യാം. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ വീടിന് പുറത്തിറങ്ങാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Story highlight: Ponnani announced the triple lock down and visited the Thrissur Range to assess the situation

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top