ടിക് ടോകിന് വേണ്ടി ഹാജരാകില്ലെന്ന് സുപ്രിംകോടതി പ്രമുഖ അഭിഭാഷകർ

ടിക് ടോകിന് വേണ്ടി ഹാജരാകില്ലെന്ന നിലപാടുമായി സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകർ. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയും അഭിഷേക് സിംഗ്വിയുമാണ് നിലപാട് വ്യക്തമാക്കിയത്.

read also: ടിക്‌ടോകിന് വേണ്ടി ഹാജരാകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി

മുൻപ് ടിക് ടോകിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായി അനുകൂല വിധി നേടിയെങ്കിലും ഇനി വക്കാലത്ത് എടുക്കില്ലെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി അറിയിച്ചു. ചൈനീസ് ആപിന് വേണ്ടി കേന്ദ്രസർക്കാരിനെതിരെ ഹാജരാകില്ലെന്ന് മുൻ എ.ജി മുകുൾ റോത്തഗിയും പറഞ്ഞു.

ടിക് ടോക് ഉൾപ്പെടെ 59ഓളം ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.

story highlights- tik tok

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top