രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 17,000 കടന്നു; 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകള്‍

covid

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 17,000 കടന്നു. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 357 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഡെത്ത് ഓഡിറ്റിലൂടെ 150 പേരുടെ മരണം കൂടി കണക്കില്‍ ചേര്‍ത്തു. 24 മണിക്കൂറിനിടെ 2,17,931 സാമ്പിളുകള്‍ പരിശോധിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം കൊവിഡ് മരണങ്ങളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണ്. ആകെ മരണം 17,400 ആയി മാറി. ആയിരത്തിലേറെ മരണം മൂന്നുദിവസം കൊണ്ടാണ് ഉണ്ടായത്. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 5,85,493 ആയി. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഉയരുന്നുണ്ട്. 3,47,978 പേര്‍ ഇതുവരെ രോഗമുക്തരായി. 59.43 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 13,157 പേരാണ് രോഗമുക്തരായത്.

പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന 59.07 ശതമാനം മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 90000വും ഡല്‍ഹിയില്‍ 87000വും കടന്നു. തെലങ്കാനയില്‍ 16000 കടന്ന് കൊവിഡ് കേസുകള്‍ കുതിക്കുകയാണ്.

Story Highlights: covid deaths crosses 17,000 in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top