ഓരോ പഞ്ചായത്തുകളിലും അഞ്ച് കടകൾക്ക് മാത്രം പ്രവർത്തനാനുമതി; പൊന്നാനിയിലെ നിയന്ത്രണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

strict regulations in ponnani

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പൊന്നാനിയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐജി അശോക് യാദവിനാണ് നേതൃത്വം.

പച്ചക്കറി കടകൾ ഉൾപ്പെടെ അഞ്ച് കടകൾക്ക് വീതമാണ് താലൂക്കിലെ ഓരോ പഞ്ചായത്തുകളിലും പ്രവർത്തിക്കാൻ അനുവാദമുള്ളത്. ഈ കടകളുടെ മൊബൈൽ നമ്പർ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാദനങ്ങൾ ആവശ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെട്ട് ഓർഡർ നൽകണം. ഒരു വാർഡിൽ രണ്ട് പേരെന്ന കണക്കിൽ ജില്ലാ കളക്ടർ പാസ് നൽകിയ വോളണ്ടിയർമാർ കടകളിൽ നിന്ന് സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകും.

അതേസമയം, സ്ഥിതി ഗുരുതരമായിട്ടും പൊന്നാനിയിൽ നിയന്ത്രണങ്ങൾ പാലിക്കാത്ത നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തതയാും മുഖ്യമന്ത്രി പറഞ്ഞു. സാമീഹിക അകലം പാലിക്കാത്തിന് 16 കേസികുളാണ് പൊലീസെടുത്തത്. ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാർജ് ചെയ്തതിന് സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് 5379 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ക്വാറന്റീൽ ലംഘിച്ച 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

പൊതു ഓഫിസുകൾ അണുവിമുക്തമാക്കാൻ കുടുംബശ്രീയുടെ സേവനം ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ചികിത്സ സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ജോലിക്ക് പോകാത്ത സർക്കാർ ജീവനക്കാർ കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയാകണം. സർക്കാർ ജീവനക്കാരെ വാർഡ് തല സമിതിയിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights- strict regulations in ponnani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top