വെള്ളാപ്പള്ളി നടേശനെതിരെ സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരി

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി നടേശനാണെന്നും കേസിൻറെ അന്വേഷണത്തിൽ വെള്ളാപ്പള്ളി ഇടപെട്ടെന്നുമാണ് സഹോദരിയുടെ ആരോപിണം. മരണത്തിലെ ദുരൂഹതയകറ്റാൻ സിബിഐ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെകെ മഹേശൻ എസ്എൻഡിപി ഓഫീസിൽ തൂങ്ങിമരിച്ചതിന് പിന്നാലെയാണ് പതിനെട്ട് വർഷം മുമ്പ് മരിച്ച സ്വാമി ശാശ്വതീകാനന്ദയുടെ മരണം വീണ്ടും ചർച്ചയാകുന്നത്. രണ്ടു മരണങ്ങളിലും ആരോപണങ്ങളുയരുന്നത് വെള്ളാപ്പള്ളി നടേശനെതിരെയാണ്. ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി നടേശനാണെന്നും കേസിന്റെ അന്വേഷണത്തിൽ വെള്ളാപ്പള്ളി ഇടപെട്ടെന്നുമാണ് സഹോദരി ശാന്ത ആരോപിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും ശാന്ത വ്യക്തമാക്കി.

Story highlight: Swami Sasthwatikananda’s sister against Vellappally Natesan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More