ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷ നടത്താൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് ഐസിഎഐ സുപ്രിംകോടതിയിൽ

ജൂലൈ 29 മുതൽ നിശ്ചയിച്ചിരിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷ നടത്താൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് ഐസിഎഐ സുപ്രിംകോടതിയിൽ. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയ ഐസിഎഐ, സ്ഥിതി വിലയിരുത്താൻ ജൂലൈ പത്ത് വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

പരീക്ഷ കേന്ദ്രങ്ങളുടെ സ്ഥിതിയും അവലോകനം ചെയ്യണം. ഐസിഎഐയുടെ ആവശ്യം അംഗീകരിച്ച കോടതി, കേസ് പരിഗണിക്കുന്നത് ജൂലൈ പത്തിലേക്ക് മാറ്റി. കൊവിഡ് സാഹചര്യം ശക്തിപ്പെടുകയാണെന്നും ഓർമിപ്പിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന രക്ഷിതാക്കളുടെ ആവശ്യമാണ് കോടതി പരിഗണിച്ചത്.

Story highlight: ICAI Supreme Court finds practical difficulties in conducting chartered accountant exam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top