ലയനം; എൽജെഡിയുടെ വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ച് ജെഡിഎസ്

ഇടത് മുന്നണി ഘടകകക്ഷികളായ ജനതാദൾ എസും ലോക് താന്ത്രിക് ജനതാദളും തമ്മിലുള്ള ലയന ചർച്ച വഴിമുട്ടി. എൽജെഡിയുടെ ഉപാധികൾ ജെഡിഎസ് അംഗീകരിക്കാൻ വിസമ്മതിച്ചതാണ് ചർച്ച വഴിമുട്ടാൻ കാരണം. ചർച്ച അടഞ്ഞിട്ടില്ലെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ പറഞ്ഞു. രണ്ടാഴ്ചക്കകം ജെഡിഎസ് നേതാക്കളുമായി വീണ്ടും ചർച്ച നടത്താനും ഉപാധിയിൽ വിട്ടുവീഴ്ചയില്ലെന്ന് അറിയിക്കാനുമാണ് എൽജെഡി തീരുമാനം.
ലയനത്തിന് എൽജെഡി മുന്നോട്ടുവച്ച ഉപാധികൾ ജെഡിഎസ് അംഗീകരിക്കാത്തതാണ് ചർച്ചയിൽ പുരോഗതിയില്ലാത്തതിന് കാരണം. സംസ്ഥാന പ്രസിഡന്റ് സ്ഥാനം, കീഴ്ഘടകങ്ങൾ മുതൽ സംസ്ഥാന സമിതിയിൽ വരെ 70% പ്രാതിനിധ്യം, സിപിഐഎം നേതൃത്വവുമായി സംസാരിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഉറപ്പാക്കൽ എന്നിവയാണ് എൽജെഡി മുന്നോട്ട് വച്ച നിർദേശങ്ങൾ.
Read Also: ജോസ് കെ മാണി വിഭാഗത്തിന് പ്രലോഭനങ്ങളുമായി സിപിഐഎം-ഇടതു നേതൃത്വം
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ദേവഗൗഡ നിർദേശിച്ചിട്ടുണ്ടെന്ന് ജെഡിഎസ് പറയുന്നു കൂടാതെ ചർച്ച തുടരുമെന്നും ലയനം ഉടൻ ഉണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ വ്യക്തമാക്കി. ഇക്കഴിഞ്ഞ 24 ന് ചേർന്ന എൽജെഡി സംസ്ഥാന കമ്മിറ്റിയിൽ ലയനം വേണ്ടെന്നും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് സജ്ജരാകാനുമാണ് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടത്. ജെഡിഎസ് നേതൃത്വം ഉപാധികൾക്ക് വഴങ്ങുമെന്നും ലയനം സാധ്യമാകുമെന്നും പ്രതീക്ഷ പുലർത്തുകയാണ് എൽജെഡി നേതൃത്വം.
ljd, jds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here