റിസൾട്ട് വരാൻ ദിവസങ്ങൾ ബാക്കി; മുട്ടറ ഹയർ സെക്കൻഡറി സ്‌കൂളിലെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകൾ കണ്ടെത്താനാകാതെ തപാൽ വകുപ്പ്

റിസൾട്ട് വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കൊല്ലം കൊട്ടാരക്കര മുട്ടറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കണക്കു പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഇതുവരെ എവിടെയെന്നറിയില്ല. മൂല്യനിർണയത്തിനായി പാലക്കാടേക്ക് അയച്ച ഉത്തരക്കടലാസുകളാണ് കാണാതായത്. കാണാതായ ഉത്തരപേപ്പറുകൾ തിരക്കി തപാൽ വകുപ്പ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.

വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിലുള്ള കുട്ടികളാണ് കൊട്ടാരക്കര മുട്ടറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേത്. എന്നാൽ, തങ്ങളുടേതല്ലാത്ത തെറ്റുകൊണ്ട് ഇപ്പോൾ ഇവരുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പാലക്കാടേക്ക് മൂല്യനിർണയത്തിനായി അയച്ച ഉത്തരക്കടലാസുകളിൽ ആദ്യ വീഴ്ച സ്‌കൂൾ അധികൃതരുടേതായിരുന്നു. ഉത്തര കടലാസുകൾ അഡ്രസ് മാറി എറണാകുളത്തേക്കാണ് എത്തിയത്.

എന്നാൽ, എറണാകുളത്ത് നിന്ന് പാലക്കാടേക്ക് അയച്ച 61 ഉത്തരക്കടലാസുകൾ അപ്രത്യക്ഷമായി. എവിടെയെന്ന അന്വേഷണം ആരംഭിച്ച് ദിവസങ്ങളായിട്ടും ഒരു വിവരവുമില്ല. റിസൾട്ട് വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കുട്ടികളും രക്ഷിതാക്കളും ആശങ്കയിലാണ്.

Story highlight: rest of the days to come; Postal Department unable to find answer sheet for Muttara Higher Secondary School

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top