ഭാര്യയെ അലമാരിയിൽ ഒളിപ്പിക്കേണ്ടി വന്നു; 1999 ലോകകപ്പിന്റെ ഓർമ്മകൾ പങ്കുവച്ച് സഖ്‌ലൈൻ മുഷ്താഖ്

Saqlain Mushtaq World Cup

1999 ക്രിക്കറ്റ് ലോകകപ്പ് ഓർമകൾ പങ്കുവച്ച് പാകിസ്താൻ സ്പിൻ ഇതിഹാസം സഖ്ലൈൻ മുഷ്താഖ്. ലോകകപ്പിനിടെ ഭാര്യയെ ഹോട്ടൽ മുറിയിലെ അലമാരയിൽ ഒളിപ്പിച്ചു വച്ചു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ലോകകപ്പിനിനിടെ കുടുംബാംഗങ്ങളെ തിരിച്ചയക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഭാര്യയെ പിരിയാൻ കഴിയാതിരുന്ന സഖ്ലൈൻ ഇത്തരത്തിൽ ഒരു ഉപായം സ്വീകരിച്ചത്.

Story Highlights: സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ഉറപ്പാക്കിയാലേ ഇന്ത്യയിൽ ലോകകപ്പ് കളിക്കൂ; പാകിസ്താൻ

ബിയോണ്ട് ദ ഫീൽഡ് എന്ന ഒരു യൂട്യൂബ് ഷോയിലാണ് സഖ്ലൈൻ ഇക്കാര്യം വ്യക്തമാക്കിയത്. “അത് സത്യമാണ്. 1998 ഡിസംബറിലാണ് ഞാൻ വിവാഹം കഴിച്ചത്. ഭാര്യ എന്നോടൊപ്പം ലണ്ടനിലായിരുന്നു. ലോകകപ്പ് സമയത്തും ഭാര്യ എന്നോടൊപ്പം ഉണ്ടായിരുന്നു. പകൽ ടീമിനൊപ്പവും രാത്രി ഭാര്യക്കൊപ്പവും ചെലവഴിക്കുന്ന രീതിയായിരുന്നു എൻ്റേത്. പക്ഷേ, പെട്ടെന്ന് കുടുംബാംഗങ്ങളെ തിരിച്ചയക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കാര്യങ്ങൾ കൃത്യമായി പൊയ്ക്കൊണ്ടിരിക്കെ നടത്തിയ ആ മാറ്റം എനിക്ക് ഉൾക്കൊള്ളാനായില്ല. ഞാൻ ഭാര്യയെ മുറിയിൽ തന്നെ താമസിപ്പിച്ചു. ടീം മാനേജരും പരിശീലകനുമൊക്കെ ഇടക്കിടെ മുറികൾ പരിശോധിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ചില താരങ്ങളും സംസാരിക്കാനായി എത്തും. അങ്ങനെയിരിക്കെ ഒരു ദിവസം വാതിലിൽ മുട്ടു കേട്ടു. അപ്പോൾ ഭാര്യയോട് അലമാരയിൽ ഒളിക്കാൻ ഞാൻ പറഞ്ഞു. മാനേജരും പിന്നാലെ മറ്റൊരു ഒഫീഷ്യലും മുറി പരിശോധിച്ച് മടങ്ങിപ്പോയി. പിന്നീട്, അസ്‌ഹർ മഹ്മൂദും മുഹമ്മദ് യൂസുഫും സംസാരിക്കാനെത്തി. അവർക്ക് ഞാൻ ഭാര്യയെ ഒളിപ്പിച്ചു എന്ന് സംശയം തോന്നി. തുടർച്ചയായി ചോദിച്ചപ്പോൾ എനിക്ക് അത് സമ്മതിക്കേണ്ടി വന്നു.”- മുഷ്താഖ് പറയുന്നു.

ലോകകപ്പിൻ്റെ ഫൈനൽ വരെയെത്തിയ പാകിസ്താൻ കലാശപ്പോരിൽ ഓസ്ട്രേലിയയോട് അടിയറവ് പറയുകയായിരുന്നു.

Story Highlights: Saqlain Mushtaq remembers 1999 World Cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top