Advertisement

കൊവിഡ് ആശങ്ക; ചെല്ലാനം ഹാർബർ അടച്ചു

July 3, 2020
Google News 1 minute Read

കൊവിഡ് ആശങ്കയെ തുടർന്ന് എറണാകുളം ജില്ലയിലെ ചെല്ലാനം ഹാർബർ അടച്ചു. മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ ഹാർബറുകളിൽ ഒന്നയ ചെല്ലാനം ഹാർബറിൽ ദിനേന മത്സ്യത്തൊഴിലാളികളടക്കം 100 കണക്കിനാളുകൾ ഇവിടെ എത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ഹാർബർ അടയ്ക്കാനുള്ള തീരുമാനമുണ്ടാകുന്നത്. ചെല്ലാനം ഹാർബറിൻ നിന്ന പോകുന്ന ഒരു വള്ളത്തിലെ മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചേർത്തല പള്ളിത്തോട് സ്വദേശിനിയാണ്. എന്നാൽ, ഇവരുടെ ഭർത്താവ് ജോലി ചെയ്യുന്നത് ചെല്ലാനം ഹാർബറിലാണ്. ഇയാളോടൊപ്പം 11പേർ വള്ളത്തിൽ ജോലി ചെയ്യുന്നവരുണ്ട്.

അതേസമയം, മത്സ്യത്തൊഴിലാളിയുടെ ഭാര്യയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗർഭിണിയായ ഇവർ ഗർഭ സംബന്ധമായ പരിശോധനകൾക്കായി ചേർത്തല താലൂക്ക് ആശുപത്രിയിൽ പോയിരുന്നു. തുടർന്ന് കൊവിഡ് രോഗങ്ങൾ കണ്ടതിനെ തുടർന്ന് സ്രവപരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്.  ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെയും നനിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനു പുറമേ ചെല്ലാനം പഞ്ചായത്തിന് പരിധിയിലുള്ള പ്രദേശത്ത് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Story highlight: chellanam harbour closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here