നൃത്ത സംവിധായിക സരോജ് ഖാൻ അന്തരിച്ചു

ഹിന്ദി സിനിമ ലോകത്തെ പ്രശസ്ത നൃത്ത സംവിധായികയായ സരോജ് ഖാൻ (71) അന്തരിച്ചു. മകളാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. ദേശീയ പുരസ്‌കാരം മൂന്ന് വട്ടം നേടിയ കൊറിയോഗ്രാഫറാണ്. ഇന്ന് പുലർച്ചെ മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

രണ്ടായിരത്തിൽ കൂടുതൽ ഗാനങ്ങൾ നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. ഏക് ദോ തീൻ'(തേസാബ്), ‘ഡോലാ രേ'(ദേവദാസ്), ‘യേ ഇഷ്‌ക് ഹായേ'(ജബ് വി മെറ്റ് ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുകളൊരുക്കി. അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം കരൺ ജോഹറിന്റെ കലങ്ക് എന്ന സിനിമയിലെ ‘തബാ ഹോ ഗയേ’ ആണ്.

Read Also: ബിഹാറിൽ മിന്നലേറ്റ് 26 മരണം

കഴിഞ്ഞ മാസം 20ാം തിയതിയാണ് ശ്വാസതടസത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണ്. ഭർത്താവ്- ബി സോഹൻ ലാൽ, മക്കൾ- ഹിനാ ഖാൻ, സുകന്യ ഖാൻ.

choreographer saroj khan passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top