പൃഥ്വിയും ആഷിഖും കമ്യൂണിസ്റ്റുകാർ; അവർ ചരിത്രം വളച്ചൊടിക്കും: രാജസേനൻ

rajasenan prithviraj aashiq abu

പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരെന്ന് സംവിധായകൻ രാജസേനൻ. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് നടന്ന നല്ല കാര്യങ്ങളെയൊക്കെ ഇവർ എതിർത്തു. വാരിയംകുന്നൻ സിനിമയിലൂടെ ഇവർ ചരിത്രത്തെ വളച്ചൊടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രാജസേനന്റെ അഭിപ്രായ പ്രകടനം.

Read Also: വാരിയംകുന്നന്റെ തിരക്കഥാകൃത്തിനെ മാറ്റി; വിശദീകരണവുമായി ആഷിഖ് അബു

രാജസേനൻ പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിർത്തവരാണ് ആഷിഖ് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവർ കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലും രാജ്യം നന്നാകാൻ തത്പര്യം കാണില്ല. അവർക്ക് ജനങ്ങൾ എന്നും പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് താല്പര്യം. അല്ലെങ്കിൽ അവർക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളർന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം.

കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളായ ആഷിഖ് അബുവും പൃഥ്വിരാജും ആ സിനിമയുടെ ആൾക്കാരായി മാറിയപ്പോൾ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. ടിവിയിൽ ഒക്കെ ഇവർ ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ലേ, ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കൊവിഡിന്റെ കാര്യത്തിൽ കേരളം ഒന്നാമതാണെന്ന് പറയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഫ്ലൈറ്റ് ഇറങ്ങിയ പ്രവാസികൾ കഷ്ടപ്പെടുന്നത് ‍ഞാൻ കണ്ടതാണ്.

ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയും ചരിത്രം വളച്ചൊടിക്കും. അവർ പറയുന്ന പ്രസ്താവനകളിൽ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. അവർക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമർശിക്കാനുള്ള അവകാശം നമുക്കുമുണ്ട്.

Story Highlights: director rajasenan against prithviraj and aashiq abu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top