Advertisement

കൊവിഡ് പരിശോധനയ്ക്ക് പുതിയ പദ്ധതി; സാമ്പിൾ ശേഖരണവും പരിശോധനയും താഴെത്തട്ടിലേക്ക് നൽകും

July 3, 2020
Google News 2 minutes Read

കൊവിഡ് പരിശോധനയ്ക്ക് പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. സാമ്പിൾ ശേഖരണത്തിന്റെയും പരിശോധനയുടെയും ചുമതല താഴെത്തട്ടിലേക്ക് നൽകും. കൊവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നിലവിൽ സാമ്പിൾ ശേഖരണത്തിനും പരിശോധനയ്ക്കുമേർപ്പെടുത്തിയ കേന്ദ്രീകൃത സംവിധാനമാണ് താഴെത്തട്ടിലേക്ക് വിഭജിച്ച് നൽകാൻ തീരുമാനിച്ചത്. ഇതു പ്രകാരം സാമ്പിൾ ശേഖരണ ചുമതല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് നൽകാനാണ് നീക്കം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഇതിനായി വിസ്‌കുകൾ സ്ഥാപിക്കും. തുടർന്ന് ശേഖരിച്ച സാമ്പിളുകൾ താലൂക്ക് അടിസ്ഥാനത്തിൽ ഒരുമിച്ച് ചേർച്ച് ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കും. ജില്ലാ തലത്തിലാണ് പരിശോധനാ സംവിധാനം.

അതേസമയം, പുതിയ രീതി നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വർധിക്കും. നഗരങ്ങളിൽ ജനസംഖ്യാനുപാതികമായി വിസ്‌കുകൾ സ്ഥാപിക്കാനാണ് തീരുമാനം. സമൂഹവ്യാപനം ഒഴിവാക്കാനുള്ള ഫലപ്രദമായ വഴിയായാണ് പുതിയ നടപടിയെ സർക്കാർ കാണുന്നത്. പ്രത്യേകം തയാറാക്കിയ വാഹനം, ആരോഗ്യ പ്രവർത്തകർ, അനുബന്ധ സ്റ്റാഫുകൾ എന്നിവ താലൂക്ക് അടിസ്ഥാനത്തിൽ ഇതിനായി വിന്യസിക്കും.

Story highlight: New scheme for covid testing Sample collection and testing will be provided on the ground floor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here