സർക്കാർ ബംഗ്ലാവ് ഒഴിയാൻ നിർദേശം; പ്രിയങ്കാ ഗാന്ധി ഡൽഹിക്ക് പുറത്തേയ്ക്ക് താമസം മാറ്റും

Priyanka Gandhi Lucknow Plan Revealed

ഡൽഹിയിലെ സർക്കാർ ബംഗ്ലാവ് ഒഴിയാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രിയങ്കാ ഗാന്ധി ഡൽഹിക്ക് പുറത്തേയ്ക്ക് താമസം മാറ്റുന്നു. ലഖ്‌നൗവിലേക്ക് താമസം മാറാനാണ് തീരുമാനം. അടുത്ത മാസത്തോടെ ലഖ്‌നൗവിൽ സ്ഥിരതമാസമാക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ഗാന്ധിയോട് സർക്കാർവസതി ഒഴിയാൻ കേന്ദ്ര നഗരവികസന മന്ത്രാലയം ഉത്തരവിടുന്നത്. ഓഗസ്റ്റ് 1ന് മുൻപായി ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് നിർദേശം.

ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറിൽ സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് സർക്കാർ വസതി ഒഴിയാനുള്ള നിർദേശം വന്നിരിക്കുന്നത്. സിആർപിഎഫിന്റെ ‘ഇസഡ് പ്ലസ്’ സുരക്ഷയാണ് നിലവിൽ പ്രിയങ്കാഗാന്ധിക്കുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top