Advertisement

അറിഞ്ഞോ ധനകാര്യ ഇടപാടുകളിലെ ഈ മാറ്റങ്ങൾ…

July 3, 2020
Google News 1 minute Read
financial transactions

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ധനകാര്യ ഇടപാടുകളിൽ ചില ഹ്രസ്വകാല മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ, ജൂലൈ ഒന്ന് മുതൽ ഈ വ്യവസ്ഥകളിലെ മാറ്റം പിൻവലിച്ച് പുതിയ വ്യവസ്ഥകൾ നിലവിൽ വന്നിരുന്നു. എടിഎമ്മിൽ നിന്ന് തുകപിൻവലിക്കൽ, അക്കൗണ്ടിലെ മിനിമം ബാലൻസ്, മ്യുച്വൽ ഫണ്ട്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടയ്ക്കാണ് പുതിയ വ്യവസ്ഥകൾ ബാധകമാവുന്നത്.

എടിഎം സർവീസ് ചാർജ് നിരക്കുകൾ

രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മൂന്നുമാസത്തേയ്ക്ക് എടിഎം നിരക്കുകൾ ഒഴിവാക്കിയിരുന്നു. മാർച്ചിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇതുസംബന്ധിച്ച ഇളവ് പ്രഖ്യാപിക്കുന്നത്. എന്നാൽ, രാജ്യം അൺലോക്കിങ്ങിലേക്ക് കടന്നതോടെ എടിഎം ഇടപാടുകൾക്ക് നിരക്കുകൾ ഈടാക്കിത്തുടങ്ങും.

മിനിമം ബാലൻസ് തുക

അക്കൗണ്ടുകളിലെ മിനിമം ബാലൻസ് സംബന്ധിച്ച ഇളവുകൾ ഒഴിവാക്കി ചിലബാങ്കുകൾ മിനിമം ബാലൻസ് നിലനിർത്തണമെന്ന് അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാലിക്കാത്ത പക്ഷം ഈ മാസം മുതൽ പിഴ ഈടാക്കാനും സാധ്യതയുണ്ട്.

മ്യൂച്വൽ ഫണ്ടുകൾക്ക് സ്റ്റാമ്പ ഡ്യൂട്ടി

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ജൂലായ് മുതൽ സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. 0.005ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുക. ഡെറ്റ്, ഓഹരി അധിഷ്ഠിത ഫണ്ടുകൾക്കും ഇത് ബാധകമാണ്. എസ്‌ഐപി, എസ്ടിപി നിക്ഷേപങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി ബാധകമല്ല.

അടൽ പെൻഷൻ അക്കൗണ്ട്

അടൽ പെൻഷൻ യോജന അക്കൗണ്ടിലേയ്ക്കുള്ള ഓട്ടോ ഡെബിറ്റ് സംവിധാനം ജൂൺ 30വരെ നിർത്തിവെയ്ക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ബാങ്കുകളോട് നിർദേശിച്ചിരുന്നു. എന്നാൽ, ഈ മാസം മുതൽ ഇത് പുനഃരാരംഭിക്കും. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള വിഹിതത്തിൽ നിന്ന് പിഴപലിശ ഈടാക്കില്ല.

കിസാൻ സമ്മാൻ നിധി രജിസ്‌ട്രേഷൻ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന രജിസ്‌ട്രേഷൻ നടത്തേണ്ട അവസാന തിയതി ജൂൺ 30ന് അവസാനിച്ചു.

Story highlight: These changes in financial transactions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here