എഡിറ്റ് ഓപ്ഷൻ തരാം… എന്നാൽ; കൊവിഡ് കാലത്ത് വാഗ്ദാനവുമായി ട്വിറ്റർ

twitter

ട്വിറ്റർ ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യമാണ് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലായെന്നുള്ളത്. എന്നാൽ ട്വിറ്റർ ഇപ്പോൾ പുതിയൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എഡിറ്റ് ബട്ടൺ തരാമെന്ന് ട്വിറ്റർ അധികൃതർ പറയുന്നു. ഒരു നിബന്ധന അധികൃതർ വയ്ക്കുന്നുണ്ട്, എല്ലാവരും മാസ്‌ക് വയ്ക്കുന്ന സമയത്ത് മാത്രമേ എഡിറ്റ് ബട്ടൺ തരുവെന്നാണ് ട്വിറ്റർ അധികൃതരുടെ വാക്ക്. കൊവിഡ് സമയത്ത് നൽകാൻ പറ്റിയ മികച്ച വാഗ്ദാനമാണ് ട്വിറ്റർ ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്നത്.

Read Also: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് പുറത്ത്

പൊതുഇടങ്ങളിലെ മാസ്‌കിന്റെ ഉപയോഗത്തിന്റെ ആവശ്യത്തെക്കുറിച്ച് ട്വിറ്ററിൽ ചർച്ചകൾ ഉയർന്നുവന്നിരുന്നു. അമേരിക്കയിലാണ് ഇത്തരത്തിലുള്ള ചർച്ചകൾ കൂടുതലായി ചൂടുപിടിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതിനെതിരെ പ്രതിഷേധക്കുന്നവർ പോലും ഉണ്ട്. തമാശ രൂപേണയാണ് ട്വിറ്റർ ഈ വാഗ്ദാനം നൽകിയതെങ്കിലും കുറേ പേർ ട്വിറ്ററിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. ചർച്ചയിൽ സമൂഹ മാധ്യമമായ ട്വിറ്റർ പക്ഷം പിടിക്കുകയാണെന്നാണ് ഇവരുടെ വാദം.

നിരവധി പേരാണ് ട്വിറ്ററിന്റെ ട്വീറ്റിന് മറുപടി നൽകിയിരിക്കുന്നത്. ട്വിറ്ററിന്റെ സിഇഒ ആയ ജാക് ദോർസെയും എഡിറ്റ് ഓപ്ഷൻ നൽകുന്നതിന് എതിരാണ്. തെറ്റായ വാർത്തകളുടെ പ്രചരിക്കാതിരിക്കാനാണ് എഡിറ്റ് ഓപ്ഷൻ നൽകാതിരിക്കുന്നതെന്ന് കമ്പനി പറയുന്നു. എന്നാൽ ട്വിറ്ററിന്റെ ഈ വാഗ്ദാനം ഏറെ ചർച്ചയാക്കപ്പെട്ടിരിക്കുകയാണ്.

twitter, covid mask

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top