Advertisement

ഇടുക്കിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്

July 4, 2020
Google News 1 minute Read
COVID

ഇടുക്കിയിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമാനിൽ നിന്നെത്തിയ അടിമാലി സ്വദേശിക്കും ഡൽഹിയിൽ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശിനിക്കുമാണ് രോഗബാധയുണ്ടായത്. രണ്ട് പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. കുമളി ഗ്രാമ പഞ്ചായത്തിലെ 14 വാർഡും കട്ടപ്പന നഗരസഭയിലെ 5, 8 വാർഡുകൾ കന്റെയൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം ഇന്ന് സംസ്ഥാനത്ത് ആകെ 240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 37 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 35 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 22 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 20 പേർക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള 16 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 14 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 6 പേർക്കും ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Read Also: ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ മലപ്പുറത്ത്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 38 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 20 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 16 പേരുടെയും (ഒരു മലപ്പുറം, ഒരു കോഴിക്കോട്), തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 15 പേരുടെയും (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം), തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, മലപ്പുറം (ഒരു കോട്ടയം), കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2129 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേർ ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടി.

idukki covid today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here