ഐജി ഹർഷിത അട്ടല്ലൂരിക്ക് തിരുവനന്തപുരം സിറ്റി കമ്മീഷണറുടെ അധിക ചുമതല

റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ അധിക ചുമതല നൽകി. ബൽറാം കുമാർ ഉപാധ്യായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അവധിയിൽ പോയതിനെ തുടർന്ന് താത്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് തിരുവനന്തപുരം ദക്ഷിണമേഖലാ ഐജിയായി ഹർഷിത അട്ടല്ലൂരിയെയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായി ബൽറാം കുമാർ ഉപാധ്യായയെയും നിയമിച്ചത്. തിരുവനന്തപുരം അഡീഷണൽ സിറ്റി പൊലീസ് കമീഷണറായ ഹർഷിതയ്ക്ക് ഐജിയായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു.
story highlights- IG Harshitha attalluri
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here