സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാർഥ്യം : ഐഎംഎ

IMA president confirmes community spread kerala

സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാർഥ്യമാണെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് 24 നോട്. കേരളത്തിൽ ഉറവിടമറിയാത്ത കേസുകൾ വർധിക്കുകയാണ്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ശ്രദ്ധിക്കണം. ആരോഗ്യ പ്രവർത്തകരുടെ ടെസ്റ്റ് വർധിപ്പിക്കണമെന്നും സംസ്ഥാനത്ത് നടപ്പാക്കിയ ഇളവുകൾ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എബ്രഹാം വർഗീസ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് എൺപതോളം കേസുകളാണ് രോഗ ഉറവിടമറിയാത്തതായി ഉള്ളത്. ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. എടപ്പാളിൽ സെന്റിനൽ സർവെയ്‌ലൻസ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം വരാൻ പത്ത് ദിവസമെടുത്തു. സാധാരണ ഗതിയിൽ പത്ത് ദിവസം എടുക്കാറില്ല. ഈ പത്ത് ദിവസവും ഇവർ രോഗികളെ കണ്ടിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ടെങ്കിൽ അപകടസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐഎംഎ പ്രസിഡന്റ് എബ്രഹാം വർഗീസ് കൂട്ടിച്ചേർത്തു.

Read Also : എറണാകുളത്ത് നിയന്ത്രണം: അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ്; പ്രധാന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരകിയാണ്. ഇന്നലെ സമ്പർക്കം വഴി 27 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും, എറണാകുളത്തും, പൊന്നാനിയിലും സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനിടെയാണ് ഐഎംഎ പ്രസിഡന്റ് ഡെ. എബ്രഹാം വർഗീസിന്റെ പ്രസ്താവന.

Story Highlights- IMA president confirmes community spread kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top