ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് ഓണ്‍ലൈനായി പുനരാരംഭിക്കുന്നു

learner licence

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് ഓണ്‍ലൈനായി പുനരാരംഭിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഓണ്‍ ലൈനായി അപേക്ഷ parivahan.gov.in എന്ന വെബ് സൈറ്റില്‍ കൂടി സമര്‍പ്പിക്കണം. എല്ലാ ഫോറങ്ങളും നിയമപ്രകാരം ആവശ്യമായ മെഡിക്കല്‍, കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റുകളും , വയസ്, അഡ്രസ് എന്നിവ തെളിയിക്കാനുള്ള രേഖകളും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ ടെസ്റ്റിനായി ലഭ്യമായ തിയതികളില്‍ നിന്നും സൗകര്യപ്രദമായത് തെരെഞ്ഞെടുക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

– അപേക്ഷകളില്‍ എന്തെങ്കിലും പിഴവ് ഉണ്ടെങ്കില്‍ അപേക്ഷകന് വിവരം എസ്എംഎസ് ആയി ലഭിക്കും.

– പരിവാഹന്‍ സൈറ്റില്‍ സാരഥി ലിങ്കില്‍ apply online എന്ന മെനുവില്‍ application status എന്ന ലിങ്ക് ഉപയോഗിച്ച് പോരായ്മകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കുക.

– ടെസ്റ്റിന് അനുവദിക്കപ്പെട്ട ദിവസം ഐഡിയും പാസ്‌വേര്‍ഡും അപേക്ഷകന്റെ റജിസ്‌ട്രേര്‍ഡ് മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കും. യാതൊരു കാരണവശാലും ഈ എസ്എംഎസ് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യാനോ കൈമാറ്റം ചെയ്യാനോ പാടില്ല.

– അപേക്ഷകന്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ടെസ്റ്റില്‍ പങ്കെടുക്കുക.

– ലേണേഴ്‌സ് ടെസ്റ്റിന് 50 ചോദ്യങ്ങള്‍ ഉണ്ടാവും. ഇതില്‍ 30 എണ്ണത്തിന് ശരിയായ ഉത്തരം തെരഞ്ഞെടുത്താല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. ആകെ അനുവദിച്ച സമയം 30 മിനുട്ട്.

– പാസായവര്‍ക്ക് അവരുടെ ലേണേഴ്‌സ് ലൈസന്‍സ് സാരഥി സോഫ്റ്റ്‌വെയറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. ഇത് മൊബൈല്‍ ഡോക്യുമെന്റായും സൂക്ഷിക്കാം.

– പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ റീ ടെസ്റ്റ് ഫീസടച്ച് മറ്റൊരു ദിവസം പരീക്ഷയില്‍ പങ്കെടുക്കാം.
– പരീക്ഷാ സഹായി mvd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

– യാതൊരു കാരണവശാലും ഡ്രൈവിംഗ് സ്‌കൂളുകളിലോ അതുപോലുള്ള ഏജന്‍സികളിലോ അവരുടെ സഹായത്തോടെയോ ടെസ്റ്റില്‍ പങ്കെടുക്കാന്‍ പാടില്ല.

– എന്തെങ്കിലും തരത്തിലുള്ള ഇത്തരം ക്രമക്കേടുകള്‍ ബോധ്യപ്പെടുന്ന പക്ഷം അത്തരം അപേക്ഷകരെ അയോഗ്യരാക്കും.

– ക്രമക്കേടുകള്‍ക്ക് ഒത്താശ ചെയ്യുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും mvd.kerala.gov.in

Story Highlights: Learner’s license test resumes online

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top