Advertisement

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്

July 4, 2020
1 minute Read
man under Covid surveillance died In Kannur

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച മുഴുപ്പിലങ്ങാടി സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്. ഗൾഫിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പുനത്തിൽ വീട്ടിൽ ഷംസുദ്ദീന്റെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

read also: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു

ജൂൺ 24നാണ് ഇദ്ദേഹം ഗൾഫിൽ നിന്ന് എത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച അമിത രക്തസമ്മർദ്ദമുണ്ടായതിനെ തുടർന്ന് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. കൊവിഡ് പശ്ചാത്തലത്തിലാണ് മരണമെന്നിരിക്കെ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

story highlights- coronavirus, Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top