ബിഹാർ മുഖ്യമന്ത്രിക്ക് കൊവിഡ് പരിശോധന

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന. അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. കൊവിഡ് പോസിറ്റീവായ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ടിംഗ് ചെയർമാൻ ആവ്ദേശ് നാരായൺ സിംഗിന് രോഗം സ്ഥിരീകരിച്ചതോടെയാണ് നിതീഷിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്.
read also:മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു
നിതീഷിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പതിനഞ്ച് സ്റ്റാഫുകളുടെ സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആവ്ദേശ് നാരായണുമായി നിതീഷ് സമ്പർക്കം പുലർത്തിയിരുന്നു. ജൂലൈ ഒന്നിന് പുതിയ എം.എൽ.സിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇരുവരും അടുത്ത ഡയസിലാണ് ഇരുന്നത്.
story highlights-coronavirus, Nitish kumar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here