Advertisement

തിരുവനന്തപുരം നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും: മേയര്‍

July 4, 2020
Google News 1 minute Read
trivandrum mayor

തിരുവനന്തപുരം നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ കെ ശ്രീകുമാര്‍. ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള ആള്‍ക്കൂട്ടം കൂടുതലുള്ള സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ നഗരസഭയിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തും. ഇവിടങ്ങളില്‍ തിരക്ക് കൂടുന്നുണ്ടോയെന്ന് പരിശോധിക്കും. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി എടുക്കുമെന്നും മേയര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയര്‍.

Read Also : തിരുവനന്തപുരത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നത്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

നഗരത്തിലെ ബസ് സ്റ്റോപ്പുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കും. യാത്ര ചെയ്യുന്നവര്‍ എവിടെ പോയി, ഏത് വാഹനത്തിലാണ് പോയത് എന്നീ വിവരങ്ങള്‍ എല്ലാവരും സൂക്ഷിക്കണം. ഒരു വല്ലാത്ത അവസ്ഥയിലേക്ക് നഗരം നീങ്ങുകയാണ്. ചില കൊവിഡ് കേസുകളുടെ ഉറവിടം അറിയാന്‍ സാധിക്കുന്നില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ സ്വയം ക്വാറന്റീനില്‍ പോകണമെന്നും മേയര്‍ പറഞ്ഞു.

Story Highlights thiruvananthapuram mayor, covid restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here