ഉത്ര വധക്കേസ്; മാപ്പ് സാക്ഷിയാക്കണമെന്ന് രണ്ടാം പ്രതി സുരേഷ്

Uthra murder case

ഉത്ര വധക്കേസിൽ മാപ്പ് സാക്ഷിയാക്കണമെന്ന് രണ്ടാം പ്രതിയായ പാമ്പുപിടിത്തക്കാരൻ സുരേഷ്. ജയിൽ അധികൃതർ മുഖേന സുരേഷ് കൊല്ലം പുനലൂർ കോടതിയിൽ അപേക്ഷ നൽകി. സുരേഷിനെയും സൂരജിനെയും വനംവകുപ്പ് ബുധനാഴ്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ്, ഇയാളുടെ അച്ഛൻ സുരേന്ദ്രൻ, പാമ്പ് പിടിത്തക്കാരൻ സുരേഷ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. സൂരജും സുരേഷുമാണ് കൊലപാത കേസിലെ പ്രതികൾ. ഗാർഹിക പീഡനം തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത്. പണം വാങ്ങി രണ്ടു തവണ സൂരജിന് പാമ്പിനെ വിറ്റെന്ന് ചോദ്യം ചെയ്യലിൽ സുരേഷ് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ ആസൂത്രണത്തെപ്പറ്റി അറിയില്ലായിരുന്നുവെന്ന മൊഴിയും ജില്ലാ ക്രൈംബ്രാഞ്ച് മുഖവിലയ്‌ക്കെടുക്കുന്നു.
ദൃക്‌സാക്ഷികൾ ഇല്ലാത്ത കൊലപാതകമായതിനാൽ സുരേഷിനെ മാപ്പ് സാക്ഷിയായി കോടതി പ്രഖ്യാപിച്ചാൽ അതു പ്രോസിക്യൂഷന് സഹായകരമാകും.

അതേസമയം, വന്യ ജീവി സംരക്ഷ നിയമപ്രകാരം വനംവകുപ്പ് എടുത്ത മൂന്നാമത്തെ കേസിൽ ഉദ്യോഗസ്ഥർ മാവേലിക്കര ജയിലിലെത്തി സൂരജിന്റെയും സുരേഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഏഴുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാവുന്ന വകുപ്പുകാണ് വനംവകുപ്പ് ഇരുവർക്കും എതിരെ ചുമത്തിയിട്ടുള്ളത്.

ഇതിനിടയിൽ ഉത്രയുടെ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പിള്ള ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മൂന്നു പ്രതികൾക്കും സ്വഭാവിക ജാമ്യം കിടുന്നത്ത് ഒഴിവാക്കാൻ തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ശ്രമം.

Story highlight: Uthra murder case; The second accused is Suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top