Advertisement

മിസ്റ്റര്‍ ഇന്ത്യയും മിസ്റ്റര്‍ കേരളയും ആകാന്‍ വേണ്ടി മാത്രമല്ല ആളുകള്‍ ജിമ്മില്‍ പോകുന്നത്; കൊവിഡ് കാലത്ത് അടച്ചിട്ടിരിക്കുന്ന ഫിറ്റ്‌നസ് സെന്ററുകളെക്കുറിച്ചുള്ള കുറിപ്പ്

July 4, 2020
Google News 14 minutes Read
Nithya S Sreekumar

ഫിറ്റ്‌നസിനെക്കുറിച്ച് എല്ലാവര്‍ക്കും ആശങ്കകളുണ്ട്. എങ്ങനെ ആരോഗ്യത്തോടെയിരിക്കാം എന്നതിനെക്കുറിച്ച് അന്വേഷിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഫിറ്റ്‌നസ് സെന്ററുകളിലും ജിമ്മുകളിലും പോകുന്ന വനിതകളുടെ എണ്ണം പൊതുവെ കുറവാണ്. എന്നാല്‍ ഫിറ്റ്‌നസ് സെന്ററുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ധാരാളമാണ്. കൊവിഡ് കാലത്ത് ഫിറ്റ്‌നസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഐടി പ്രൊഫഷണലായിരുന്ന നിത്യാ എസ് ശ്രീകുമാര്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. കൊവിഡ് കാലത്ത് ആരോഗ്യത്തോടെയിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്

‘പയേ മുട്ടുബേദന ആദിലെ ബരിന്നിണ്ടു തോന്നുന്നു. കൊര്‍ച്ച് നേരെ ആയിറ്റ് ബന്നത് ആയിര്‍ന്ന്പ്പ..അപ്പക്ക് ലോക്ക്ഡൗണ്‍ എല്ലും ആയിറ്റ് വര്‍ക്കൗട്ട് ബ്രേക്ക് വന്നിനല്ല, അടുപ്പിച്ച് ഒരു രണ്ട് മാസും കൂടി പോവാന്‍ കയ്ഞ്ഞിനെങ്കില്‍ എന്റെ ബേദന ഫുള്ളായ്റ്റ് പോട്ടെയ്‌നി….. ‘ ( നല്ല പക്കാ മലബാര്‍ slang ആണ്. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള slang അതിന്റെ ഭംഗി അങ്ങനേ കിട്ടാന്‍ ആണ് അതേ പോലെ എഴുതിയത് )( പഴേ മുട്ടുവേദന വീണ്ടും വരുന്നുണ്ട് തോന്നുന്നു. ഭേതമായിട്ട് വന്നതായിരുന്നു അപ്പോഴല്ലേ ഈ lockdown വന്നു workout ന് ബ്രേക്ക് വന്നത്. രണ്ടു മാസം കൂടി continuous ആയിട്ട് പോവാന്‍ പറ്റിയിരുന്നെങ്കില്‍ പൂര്‍ണമായിട്ടു ഭേദം ആയിരുന്നേനെ )

Read Also : മാതാപിതാക്കള്‍ അറിയാതെ പബ്ജി കളിച്ച് പതിനേഴുകാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ

എന്റെ ഒപ്പം ആരോഗ്യ fitness സെന്റര്‍ ഇല്‍ വരുന്ന ഒരു ചേച്ചി ഇന്ന് ഫോണ്‍ ചെയ്തപ്പോ പറഞ്ഞതാണ് !

ആ ചേച്ചിക്കും എന്റെ അമ്മയ്ക്കും ഏകദേശം ഒരേ പ്രായം ആണ്.

അത്ഭുതപ്പെടേണ്ട, Mr കേരളയും Mr India യും Mr പോഞ്ഞിക്കരയും ഒന്നും ആവാന്‍ വേണ്ടി അല്ലാതെയും ആളുകള്‍ ജിമ്മില്‍ പോകും.

Antibiotics കഴിക്കാതെ, എണ്ണയുടെയും കുഴമ്പിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം ഇല്ലാതെ ആരോഗ്യം സംരക്ഷിക്കാന്‍ പറ്റും എന്ന് തിരിച്ചറിവുള്ള ഒരു സമൂഹത്തില്‍ ആണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്.

മുടങ്ങാതെ ജിമ്മില്‍ പോണ ആളാണ് ഞാന്‍. വേറെ പണി ഇല്ലല്ലോ, തിന്നിട്ടു എല്ലിന്റെ എടേല്‍ കേറിയിട്ടല്ലേ തുടങ്ങിയ comments കേട്ടിട്ടും ഒരു mind ഉം ചെയ്യാതെ മുടങ്ങാതെ ജിമ്മില്‍ പോണ ഒരുപാട് പേരില്‍ ഒരാള്. ഞാന്‍ എന്തിന് ജിമ്മില്‍ പോകുന്നു എന്ന് രണ്ടാമത് ഒരാളെ ബോധ്യപെടുത്തണ്ടേ ഒരവശ്യോം ഇല്ലാ. എന്നാലും ജിം, body builders ന് മാത്രം ഉള്ളതാണ് എന്ന പൊതുവായ ഒരു തെറ്റിദ്ധാരണ തിരുത്താന്‍ ആണ് ഇത്.

Read Also : ഹിന്ദു ധർമത്തെ പരിഹസിക്കുന്നു; നെറ്റ്ഫ്‌ളിക്‌സിനെതിരെ വിഎച്ച്പിയുടെ നോട്ടിസ്

എന്റെ gymmates ഭൂരി ഭാഗവും ബിക്കിനി ബോഡിക്കോ, sixpack നോ, സൈസ് സീറോ figure നോ വേണ്ടി വരുന്നവര്‍ അല്ല. അങ്ങനെ ആവാന്‍ വരുന്നത് വളരെ ചെറിയ ശതമാനം മാത്രേ ഉള്ളു. weight കുറക്കാന്‍, ആശുപത്രിയില്‍ കൊണ്ടുപോയി കാശും ശരീരവും കളയാന്‍ മനസില്ലാത്തവര്‍, പ്രായഭേദമന്യേ വരുന്ന ആളുകള്‍. ആദ്യമായി ഫിറ്റ്‌നസ് സെന്ററിന്റെ പടി കടന്നു വന്നത് walker ന്റെ സഹായത്തോടെ ആണ് ആ ചേച്ചി ( ഈ post എഴുതാന്‍ കാരണമായ എന്നോട് ഫോണില്‍ സംസാരിച്ച ആള് ). ഇപ്പൊ നല്ല ഭംഗിയായി squats ഉം lunges ഉം ഒക്കെ ചെയ്യും. വീട്ടില്‍ നിന്ന് നടന്നു ആണ് ജിമ്മില്‍ വരുന്നത് നിറഞ്ഞ അഭിമാനത്തോടെ.

സ്ഥിരമായി fitness cetnre ഇല്‍ പോകുന്ന ഒരാളോട് ചോദിച്ചു നോക്കൂ. അയാളുടെ ജീവിത ചര്യയുടെ ഭാഗമായി ഫിറ്റ്‌നസ് മാറിയ നാള്‍മുതല്‍ അയാളുടെ ഹോസ്പിറ്റല്‍ visit ഇല്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടാകും.

ഫാസ്മിയെച്ചിടെ ഭാഷേല് പറഞ്ഞാല്‍ : ജിമ്മില്‍ വരാന്‍ തുടങ്ങിയെ പിന്നെ ഞാന്‍ ഹോസ്പിറ്റലില്‍ പോയിട്ടേ ഇല്ലാ. ഇപ്പൊ എങ്ങനാ ടോക്കണ്‍ എടുക്കുന്നെന്നു പോലും അറിയില്ല. നിറയെ ആരോഗ്യ പ്രശ്‌നങ്ങളുമായി fitness cetnre ഇല്‍ എത്തിയ ആളാണ് ചേച്ചി .

ഒരു പാട് അസുഖങ്ങള്‍ക്ക് side effect ഇല്ലാത്ത ഒരേ ഒരു മരുന്നാണ് workout. ശാരീരികമായ അസുഖമായാലും മാനസികമായി നിങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ ആന്നെങ്കിലും Fitness ഒരു medicine തന്നെ ആണ്.

Read Also : സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാർഥ്യം : ഐഎംഎ

ഫിറ്റ്‌നസ് cetnre ഇല്‍ ചെന്ന് , വീഗാ ലാന്‍ഡില്‍ ചെന്ന് ഓരോ ride ഇല്‍ കയറുന്ന ആവേശത്തില്‍ പോയി കണ്ണില്‍ കണ്ട മെഷീന്‍ ഇല്‍ ഒക്കെ വലിഞ്ഞു കേറിയല്ല fitness ഉണ്ടാകുന്നതു. well experienced ആയ ഒരു trainer ഉണ്ടാവും. ഒരു doctor ഓട് പറയുന്ന പോലെ നമ്മുടെ പ്രശ്‌നങ്ങള്‍ എല്ലാം കേട്ട്, ആ പ്രശ്‌നങ്ങള്‍ അപഗ്രഥിച്ചു ആണ് ഓരോരുത്തര്‍ക്കും ഉള്ള workout design ചെയ്യുന്നത്. workout intenstiy തീരുമാനിക്കുന്നത്.

ബഹുമാനപെട്ട കായിക മന്ത്രി പറഞ്ഞത് നിങ്ങള്‍ സ്ഥിരമായി ജിമ്മില്‍ പോകുന്നവര്‍ അല്ലേ, നിങ്ങള്‍ക്ക് ആവശ്യമുള്ള equipments എടുത്ത് വീട്ടില്‍ കൊണ്ട് പോയി workout ചെയ്യൂ എന്നാണ്. എന്റെ പോന്നു സഖാവെ, നിറഞ്ഞ ബഹുമാനത്തോടെ പറഞ്ഞോട്ടെ, അതൊക്കെ പൊക്കി എടുത്ത് വീട്ടില്‍ കൊണ്ട് ചെയ്യാന്‍ ആളാം വീതം equipements ഒന്നും ഒരു ജിമ്മിലും ഇല്ലാ. അങ്ങനെ പൊക്കി കൊണ്ട് പോകാന്‍ പറ്റാത്ത equipments ഉം ഉണ്ട്. എത്ര വല്യ experienced ആണേലും trainer ടെ മേല്‍നോട്ടത്തില്‍ അല്ലാതെ ചെയ്താല്‍ നടുവിന് പണിം കിട്ടി കിടക്കേണ്ടിയും വരും.

ആരോഗ്യത്തില്‍ ഏറ്റവും ശ്രദ്ധയും സ്വന്തം ശരീരത്തോട് ഏറ്റവും സ്‌നേഹവും ഉള്ളവര്‍ വരുന്ന ഇടം ആണ് fitness cetnre. എന്റെ അറിവില്‍ ഏറ്റവും നല്ല പ്രതിരോധ ശക്തി നേടിയെടുക്കാന്‍ സാധിച്ചവര്‍. ഷോപ്പിംഗ് മാളിലോ സിനിമ thetare ലോ പോകുന്ന ലാഘവത്തോടെ ആരും ജിമ്മില്‍ പോകില്ല.

covid 19 ന് വാക്‌സിന്‍ ഒന്നും കണ്ടെത്തിയിട്ടില്ലാത്ത ഈ സാഹചര്യത്തില്‍ സ്വയം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന പ്രതിരോധ ശക്തിക്കു മാത്രമേ നമ്മെ രക്ഷിക്കാന്‍ സാധിക്കു. അതിനു വ്യായാമത്തിനും നല്ല ഭക്ഷണരീതിക്കും എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത് അറിയാന്‍ youtube എടുത്ത് നോക്കിയാല്‍ മതി. കൂണ് പോലെ പൊട്ടിമുളച്ച ‘ workout and healthy diet channels ‘ കാണാം.

അതേ വീട്ടില്‍ ഇരുന്നും workout ചെയ്യാം. പറ്റില്ല എന്നല്ല. അതിനു പരിമിതികള്‍ ഉണ്ട്. 30 mint സ്ഥിരമായി നടക്കാന്‍ ഒന്നുകില്‍ മഴ അനുവദിക്കില്ല അല്ലെങ്കില്‍ തെരുവ് നായ സമ്മതിക്കില്ല. hormonal imbalance, post delivery weight loss, depression പോലെ ഉള്ളവര്‍ക്ക് trainer ടെ മേല്‍നോട്ടത്തില്‍ heavy weigth training തന്നെ വേണം.

ചാനലില്‍ പറയുന്നപോലെ 10 ദിവസം കൊണ്ട് 10 kg കുറുക്കുവഴിക്കാരല്ല fitness cetnre ഇല്‍ പോകുന്നവര്‍. ആരോഗ്യമുള്ള ശരീരം തന്നെ ആണ് അവരുടെ ആവശ്യം. കുറുക്കു വഴിയിലൂടെ എന്തേലും ആകാന്‍ ആരും ശ്രമിക്കില്ല. വേണ്ടത് ജീവിതകാലം മുഴുക്കെ വേണ്ട result ആണ്. അതിനു trainer ടെ മേല്‍നോട്ടത്തില്‍ വ്യായാമം ചെയ്താലേ സാധിക്കു.

Public transport അനുവദിച്ച ഒപ്പം തന്നെ അനുവദിക്കാവുന്ന ഒന്നായിരുന്നു fitness cetnre ഉം. നിര്‍ദേശങ്ങള്‍ പാലിച്ചും slot അനുസരിച്ചും ആളുകള്‍ അവിടെ എത്തുമായിരുന്നു. മറ്റാരേക്കാളും നന്നായി നിയമങ്ങള്‍ പാലിക്കുമായിരുന്നു. Strict ആയ social distancing and sanitisation protocols follow ചെയ്ത് പ്രവര്‍ത്തിക്കുവാനും അതിനോട് പൂര്‍ണമായും സഹകരിക്കുവാനും തയാറാകുമായിരുന്നു, കാരണം അവര്‍ അവരുടെ ആരോഗ്യത്തിനു പ്രാധാന്യം നല്‍കുന്നത് അത്രയ്ക്ക് മഹത്വത്തോടെ ആണ്.

കൂണ് പോലെ മുളച്ചു പൊന്തുന്ന ആശുപത്രികള്‍ അല്ല നമുക്ക് വേണ്ടത് മറിച് പ്രായഭേദമന്യേ ആരോഗ്യത്തോട് കൂടിയിരിക്കുന്ന ഒരു സമൂഹം ആയിരിക്കണം. ഇനിയും ഒരുപാട് വൈകാതെ, fitness cetnre കള്‍ ഉപാധികളോടെ തുറക്കാനുള്ള ഉത്തരവ് വരും എന്നാ ശുഭ പ്രതീക്ഷയോടെ,

NB 1: ഇത്ര കഷ്ടപ്പെട്ടു എന്തിനാണ് ഈ പണിക്കു പോണത് എന്നായാലും നമ്മളൊക്കെ തട്ടി പോകും എന്നൊക്കെ ചോദിച്ചു വരുന്നവരോട് എന്തായാലും ഒരു ദിവസം മരിക്കും എന്നുപറഞ്ഞു നിങ്ങള്‍ ആരേലും പോയി ആത്മഹത്യ ചെയ്യുമോ? അത്രേ ഉള്ളു. so simple. Fitness ഒരു തരം addiction ആണ്. ഇറങ്ങിച്ചെന്നാല്‍ മാത്രം മനസിലാവുന്ന side effects ഇല്ലാത്ത addiction

NB 2: Fitness cetnres perfect ആയി social distancing ഉം sanitisation protocol ഉം follow ചെയ്യും എന്ന് എന്താ ഇത്ര ഉറപ്പ് എന്ന് ചോദിച്ചാല്‍, ഇതൊക്കെ ഉത്തരവായി സര്‍ക്കാര്‍ ഇറക്കുന്നതിനും മുന്നേ, lockdown വരുന്നതിനും മുന്നേ, കൊറോണ നാട്ടില്‍ കാലുകുത്തി എന്നറിഞ്ഞപ്പോള്‍ തന്നെ, ഈ പറഞ്ഞതൊക്കെ നടപ്പാക്കിയ gym ആണ് ഞങ്ങളുടേത്. അത് തന്നെയാണ് ഇത്ര ഉറപ്പും.

https://www.facebook.com/nithya.snair.54/posts/3168797799876831

Story Highlights workout, gym, covid time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here