കോട്ടയത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ

കോട്ടയം മുണ്ടക്കയത്ത് നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ ഇരുപതുകാരൻ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി അഭിജിത് ആണ് അറസ്റ്റിലായത്.

മാസങ്ങൾക്ക് മുമ്പ് വീടിനടുത്ത് താമസത്തിനെത്തിയ പെൺകുട്ടിയുടെ കുടുംബവുമായി അടുത്തബന്ധം സ്ഥാപിച്ചാണ് പ്രതി പീഡനം നടത്തിയത്. ഒന്നരമാസമായി പീഡനം തുടർന്നുവരികയായിരുന്നു. സ്വന്തം വീട്ടിലേക്ക് നാലു വയസുകാരിയെ എത്തിച്ചാണ് ലൈംഗികമായി ദുരുപയോഗം ചെയ്ത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടന്ന വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

story highlights- rape, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top