തലസ്ഥാനത്തെ സ്ഥിതി അതീവ സങ്കീർണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തലസ്ഥാനത്തെ സ്ഥിതി അതീവ സങ്കീർണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടിവരും. പൂന്തുറ കേന്ദ്രീകരിച്ച് കൂടുതൽ ആൻറിജൻ ടെസ്റ്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. വീട്ടിൽ അടങ്ങിയിരിക്കാൻ മനസുകാണിക്കണം. ട്രിപ്പിൾ ലോക്ക് ഡൗണിന്റെ സാഹചര്യം ഇപ്പോഴില്ല.
ഹോട്ടൽ ഹോം ഡെലിവറി നടത്തുന്ന എല്ലാവരെയും പരിശോധിക്കും. എല്ലാവരും പരിശോധനയ്ക്ക് ഹാജരാകണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Read also: കണ്ണൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു
സമൂഹവ്യാപനമുണ്ടായാൽ ആദ്യം അറിയുന്നത് സർക്കാരാണ്. ഐഎംഎ അങ്ങനെ പറയുന്നത് അവരുടെ അറിവുവെച്ചിട്ടാണ്. നിലവിൽ സമൂഹവ്യാപനമില്ല. എന്നാൽ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നമ്മൾ ഇരിക്കുന്നത് അഗ്‌നിപർവതത്തിന് മുകളിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
story highlights- coronavirus, kadakampally surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here