ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം; റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം നൽകാൻ നീക്കം

ജോസ് കെ. മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിനെ ഒപ്പം നിർത്താൻ പുതിയ നീക്കം. റോഷിക്ക് പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ചർച്ചകൾ പുരോഗമിക്കുന്നു. എൽഡിഎഫിനൊപ്പം ചേരാൻ വിസ്സമ്മതനായി നിൽക്കുന്ന റോഷി അഗസ്റ്റിൻ പുതിയ വാഗ്ദാനത്തിന് മുന്നിൽ വഴങ്ങിയേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യം ഉൾപ്പെടെ സിപിഎം നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വച്ചായിരിക്കും ചർച്ചകൾ. എൽഡിഎഫ് അംഗീകരിച്ചാൽ മന്ത്രിസഭാ പ്രവേശനം ഉടൻ ഉണ്ടായേക്കും.

അതേസമയം. കേരള കേൺഗ്രസ് എൽഡിഎഫിലേക്ക് പോകാനുള്ള നീക്കത്തിനെതിരെ റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും രംഗത്ത് വന്നിരുന്നു. ഇതിനു പുറമേ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായും റോഷി അഗസ്റ്റിൻ രഹസ്യ ചർച്ച നടത്തിയിരുന്നു. എന്നാൽ, എൽഡിഎഫിലേക്ക് പോകാനുള്ള വിയോജിപ്പിനെ തുടർന്നാണ് 10 മാസം മാത്രം കാലാവധിയുള്ള മന്ത്രി സഭയിലേക്ക് റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്. റോഷ് അഗസ്റ്റിൻ തീരുമാനത്തെ അനുകൂലിക്കുന്ന പക്ഷം സിപിഎഎമ്മിമായി ഇക്കാര്യം ചർച്ച ചെയ്യും.

എന്നാൽ, ജോസ് വിഭാഗം എൽഡിഎഫിലേക്ക് വരുന്നതിനെതിരെ എൻസിപി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ട് കൊടുത്താൻ പകരം എംപി സീറ്റ് നൽകാമെന്ന വാഗ്ദാനം എൻസിപിക്ക് ജോസ് വിഭാഗം നൽകിയിട്ടുണ്ട്.

ജോസ് വിഭാഗത്തെ എൽഡിഎഫിലേക്ക് ചേർക്കുന്നത് ചർച്ചയിലൂടെ മാത്രമേ തീരുമാനിക്കാവുയെന്ന് കാനം രാജേന്ദ്രൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റു ഘടകക്ഷികൾ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സിപിഎമ്മിന് ജോസ് കെ മാണി വിഭാഗവുമായുള്ള ചർച്ച മുന്നോട്ട് കൊണ്ട് പോകാൻ കഴിയും.

Story highlight: LDF admission to Jose section; Rashi Augustine to be made minister

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top