സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

covid death kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കൊച്ചി ബ്രോഡ്വേയിലെ വ്യാപാരി യൂസഫ് (66) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 26 ആയി.

Read Also: സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കൊവിഡ്‌

കഴിഞ്ഞ 28നാണ് ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ദീർഘനാളായി ഇദ്ദേഹം പ്രമേഹത്തിന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ കൊവിഡ് ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് 28ആം തിയതി മുതൽ ഇദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വസനസഹായിയുടെ സഹായത്തോടെയാണ് ഇദ്ദേഹം കഴിഞ്ഞു കൊണ്ടിരുന്നത്. എന്നാൽ കൊവിഡ് ന്യുമോണിയ രൂക്ഷമായി വൃക്കകളുടെ ഉൾപ്പെടെ പ്രവർത്തനത്തെ ബാധിക്കുകയും മരണപ്പെടുകയുമായിരുന്നു.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാളെ ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.

Story Highlights: One more covid death in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top