തൂത്തുക്കുടി കസ്റ്റഡി മരണം; അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് ജയിലിൽ തടവുകാരുടെ ആക്രമണം

thoothukkudy custody death

തൂത്തുക്കുടിയിൽ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനത്തിന് ഇരയായി മരിച്ച സംഭവത്തെ തുടർന്ന് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലിൽ തടവുകാർ ആക്രമിച്ചു. ശനിയാഴ്ച വൈകീട്ട് 4.30നാണ് തൂത്തുക്കുടി പെരൂറാനി ജയിലിൽവച്ച്

തടവുകാർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം രൂക്ഷമായതിനെ തുടർന്ന് ജയിൽ വാർഡന്മാരെത്തി ഇവരെ ഉദ്യോഗസ്ഥരെ രക്ഷിക്കുകയായിരുന്നു. നിലവിൽ, ഇവരെ മധുരെ ജയിലിലേക്ക് മാറ്റി പാർപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

അച്ഛനും മകനെയും മർദിക്കാൻ നേതൃത്വം നൽകിയ സാത്താൻകുളം എസ്‌ഐ രഘു ഗണേഷാണ് ആദ്യം അറസ്റ്റിലായത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിബിസിഐഡി, ഐജി, എസ്പി എന്നിവരുടെ നേതൃത്തിലുള്ള 12 അംഗ പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

ലോക്ക് ഡൗൺ നിയമം ലംഘിച്ച് കട തുറന്നുവെന്ന കാരണത്താൽ ജൂൺ 19ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകൻ ബെന്നിക്‌സ് എന്നിവർ പൊലീസ് കസ്റ്റഡിലിരിക്കെ മരിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.ിതിനു പുറമേ ഹൈക്കോടതിയും സ്വമേധയാ കേസെടുക്കുകയായിരുന്നു.

Story highlights: Thoothkudi custody death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top