മലയാള സാഹിത്യത്തിന്റെ സുൽത്താൻ; വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്

മലയാള സാഹിത്യത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് ഇന്ന് 26 വർഷം പൂർത്തിയായി. ഈ തവണ കോഴിക്കോട് ബേപ്പൂരിലെ വസതിയിൽ നടക്കുന്ന ബഷീർ അനുസ്മരണ പരിപാടിയിലേക്ക് അധികം ആരും എത്തില്ല. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ ഈ തീരുമാനം.

സുന്ദരമായ ഈ ഭൂഗോളത്തിൽ നിന്നും ബഷീർ യാത്രയായിട്ട് ഇന്ന് 26 വർഷ പിന്നിടുന്നു. എന്നാൽ, മലയാളത്തിന്റെ ഉമ്മറകോലായിൽ ബഷീർ ഇന്നും എഴുതാൻ ഇരിക്കുന്നുണ്ടെന്നാണ് ഓരോ വായനക്കാരന്റെയും വിശ്വാസം. അതുകൊണ്ടാണ് ഓരോ ഓർമ ദിനത്തിലും ബേപ്പൂർ വൈലാലിൽ വീട്ടിലേക്ക് ആയിരങ്ങളാണ് എത്തിച്ചേർന്നിരുന്നത്. എന്നാൽ ഇന്ന് ഈ മാങ്കോസ്റ്റീൻ ചുവട്ടിൽ സുൽത്താന്റെ വായനക്കാരും ആരാധകരും എത്തില്ല. ലളിതമായ ഓർമദിന ചടങ്ങിൽ വിരലിൽ എണ്ണാവുന്നവർ മാത്രം പങ്കെടുക്കും. കൊവിഡ് എന്ന മഹാമാരിയുടെ കാലത്ത് ഒത്തു ചേരലുകൾ ഇല്ലാതെ തന്നെ മനസിൽ ഓർക്കണം എന്നല്ലാതെ മറ്റെന്തായിരിക്കും ആ മനുഷ്യ സ്‌നേഹി ആഗ്രഹിക്കുക.

അന്നും ഇന്നുമെല്ലാം വൈലാലിൽ വീട് സർവചാരാചാരങ്ങളുടെയും വീടാണ്. വടക്ക് കിഴക്കേ മൂലയിലെ ഈ മുറിയിൽ നിറയെ സുൽത്താന്റെ ഓർമകളാണ്. സുൽത്താൻ എഴുതാൻ ഇരുന്ന ആ ചാരു കസേരയും ഗ്രാമഫോണും കട്ടി കണ്ണടയും എല്ലാം ഇവിടെ തന്നെയുണ്ട്. ബഷീറിന്റെ അദൃശ്യ സാന്നിധ്യം ഓർമിപ്പിക്കും വിധം.

സാഹചര്യം അനുകൂലമായാൽ, മഹാമാരിയുടെ ഭീതി അകന്നാൽ ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് ഓർമകൾ പങ്കിടാൻവ് നമുക്ക് വീണ്ടും വൈലാലിൽ വീട്ടിൽ ഒത്തുചേരാം.

Story highlight:Sultan of Malayalam Literature; Vaikom Muhammed Basheer memmories 26 years old today

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top