സംസ്ഥാനത്ത് പുതിയ 10 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 157

സംസ്ഥാനത്ത് പുതിയതായി 10 പ്രദേശങ്ങളെക്കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്തുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 157 ആയി. എറണാകുളം ജില്ലയിലെ പള്ളിപ്പുറം (കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡ് 21, 22, മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍), എറണാകുളം കീഴ്മാട് (5), ഇടത്തല (4, 13), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (2, 10, 13), പൈവളികെ (15), ആലപ്പുഴ ജില്ലയിലെ വെണ്‍മണി (8), കരുവാറ്റ (4), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 10, 11, 15, 17, 19 ,25, 26), കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ (3), കോട്ടയം ജില്ലയിലെ എരുമേലി (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം ആറ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അരൂര്‍ (കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡ് 1), ചെന്നിത്തല (14), പുന്നപ്ര സൗത്ത് (2), കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ (3, 9), തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുന്‍സിപ്പാലിറ്റി (16, 19, 21, 30, 31, 35, 36), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (27) എന്നിവയെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ സംസ്ഥാനത്ത് ആകെ 157 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
Story Highlights: 10 new hotspots in the kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here