സ്വപ്‌നയുടെ ഫ്‌ളാറ്റിലെ കസ്റ്റംസ് റെയ്ഡ് പൂര്‍ത്തിയായി; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച റെയ്ഡ് നാല് മണിക്കൂറോളം നീണ്ട് രാത്രി ഒന്‍പതു മണിയോടെയാണ് പൂര്‍ത്തിയായത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.

നിര്‍ണായകമായ രേഖകള്‍ അടക്കം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്. സ്വപ്‌നാ സുരേഷ് ഫ്‌ളാറ്റ് വിട്ടത് രണ്ട് ദിവസം മുന്‍പാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവര്‍ ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, സ്വപ്‌ന രണ്ടുദിവസം മുന്‍പ് ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോയെന്ന് ഫ്‌ളാറ്റിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: Customs raid on swapnas flat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top