നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ്

nedumbasseri

നെടുമ്പാശേരി വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ്. എയർപോർട്ട് ടാക്‌സി കൗണ്ടർ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഓഡിറ്റിംഗ്. മൂന്നാം ഘട്ട ഓഡിറ്റിംഗ് നടത്താനാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് നാൽപത് വയസുള്ള വനിതാ സൂപ്പർവൈസർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം തന്നെ ലക്ഷണങ്ങൾ കണ്ടതിനാൽ ഇവർ ചികിത്സ തേടിയിരുന്നതായാണ് വിവരം. വിമാനത്താവളത്തിലെ കരാർ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകിയെന്ന് സിയാൽ വ്യക്തമാക്കി. ജീവനക്കാരും യാത്രക്കാരുമായുള്ള സമ്പർക്കം കുറക്കാനായി ഇമിഗ്രേഷൻ മുതൽ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ വരെ ഗ്ലാസ് ഭിത്തികളുണ്ട്. എന്നിട്ടും കൊവിഡ് ബാധയുണ്ടായതിനാലായാണ് വീണ്ടും ഓഡിറ്റിംഗ് സിയാൽ നടത്തുന്നത്.

Read Also: എറണാകുളത്ത് ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ വരാം: മന്ത്രി വിഎസ് സുനിൽകുമാർ

ദിനംപ്രതി 4000ന് അടുത്ത് ആളുകളാണ് വിമാനത്താവളത്തിലെത്തുന്നത്. ആയിരത്തിലധികം ആളുകൾ വിമാനത്താവളത്തിൽ ജോലി ചെയ്യുന്നുണ്ട്. ഒന്നേക്കാൽ ലക്ഷത്തോളം പ്രവാസികളാണ് വിമാനത്താവളം വഴി സംസ്ഥാനത്തേക്ക് എത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

nedumbasseri airport, health security auditing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top