ഈ തോൽവികൾ ഭാവിയിൽ ഹാർവാർഡ് പഠിക്കാനെടുക്കും; മോദിക്ക് എതിരെ രാഹുൽ

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി നരേന്ദ്ര മോദിക്ക് എതിരെ പരിഹാസ രൂപത്തിലുള്ള കുറിപ്പ് നൽകിയിരിക്കുന്നത്. തോൽവിയെ കുറിച്ച് ഭാവിയിൽ ഹാർവാർഡ് ബിസിനസ് സ്‌കൂൾ നടത്തുന്ന പഠനങ്ങൾ എന്ന പേരിലാണ് രാഹുലിന്റെ ട്വീറ്റ്.

ട്വീറ്റ് വായിക്കാം,

ഭാവിയിൽ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ തോൽവിയെ കുറിച്ചുണ്ടാകുന്ന കേസ് സ്റ്റഡികൾ

1. കൊവിഡ് 19
2. ഡിമോണിറ്റൈസേഷൻ
3. ജിഎസ്ടി ഇംപ്ലിമെന്റേഷൻ

Read Also: സിബിഎസ്ഇ സിലബസ് വെട്ടിക്കുറക്കുന്നു

ഇതിനോടൊപ്പം രാഹുൽ മോദിയുടെ പ്രസംഗങ്ങൾ കൂട്ടിയോജിപ്പിച്ച വിഡിയോയും നൽകിയിട്ടുണ്ട്. ഒപ്പം കൊവിഡിന്റെ ഗ്രാഫ് ഉയർന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നതും കാണാം. കൂടാതെ മഹാഭാരത യുദ്ധം ജയിക്കാൻ 18 ദിവസമാണെടുത്തത്. എന്നാൽ കൊവിഡിന് എതിരെയുള്ള യുദ്ധത്തിനായി 21 ദിവസമാണ് വേണ്ടതെന്നും മോദി പറയുന്നത് വിഡിയോയിലുണ്ട്. കൂടാതെ മോദി ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കാനായി വീട്ടിൽ പ്രകാശം തെളിയിക്കാൻ ആഹ്വാനം ചെയ്യുന്നതും വിഡിയോയിലുണ്ട്.

rahul gandhi, narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top