Advertisement

കൊവിഡ് രൂക്ഷം; താജ്മഹൽ തുറക്കേണ്ടതില്ലെന്ന് തീരുമാനം

July 6, 2020
Google News 1 minute Read

കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ താജ്മഹൽ ഉൾപ്പെടെയുള്ള സ്മാരകങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. താജ്മഹലിനൊപ്പം ആഗ്ര കോട്ട, അക്ബർ തോംബ് തുറങ്ങിയവ തുറക്കില്ലെന്ന് ജില്ലാ മജിസ്്‌ട്രേറ്റ് അറിയിച്ചു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന രാജ്യത്തെ എല്ലാ സ്മാരകങ്ങളും ഇന്ന് മുതൽ തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ആഗ്രയിൽ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ താജ്മഹൽ ഉൾപ്പെടെ തുറന്നു നൽകേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം,
ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ സ്മാരങ്ങൾ ഇന്നു മുതൽ പ്രവർത്തിക്കും. സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയും ആയിരിക്കും സ്മാരകങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാർച്ച് മാസത്തിൽ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു.

read also: ഉത്തർപ്രദേശിൽ പണം വാങ്ങി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ഉത്തരവ്

ഉത്തർപ്രദേശിൽ കൊവിഡ് രൂക്ഷമായിരിക്കുകയാണ്. സംസ്ഥാനത്ത് 26,554 പേർക്കാണ് കൊവിഡ് ബാധിച്ചത്. 773 പേർ മരണപ്പെട്ടു. ആഗ്രയിൽ മാത്രം 1225 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 89 പേർക്ക് ജീവൻ നഷ്ടമായി.

Story highlights- Tajmahal, Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here