സുരക്ഷാ ജീവനക്കാരന് കൊവിഡ്; പൊന്നാനി ട്രഷറി അടച്ചു

covid19; Ponnani treasury closed

സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊന്നാനി ട്രഷറി അടച്ചു. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക്, താനൂര്‍ നഗരസഭ, എടക്കര ഗ്രാമപഞ്ചായത്തിലെ 3,4,5 വാര്‍ഡുകള്‍, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ 21-ാം വാര്‍ഡിലും മലപ്പുറം ജില്ലാ ഭരണകൂടം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് തിരൂരങ്ങാടി നഗരസഭാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് കൊവിഡ് രോഗം ബാധിച്ച പശ്ചാത്തലത്തില്‍ നഗരസഭ ഓഫീസും അടച്ചു.

Read Also : കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുണ്ട്, എന്നാൽ സ്ഥിരീകരിച്ചിട്ടില്ല : ലോകാരോഗ്യ സംഘടന

അതേസമയം, കോഴിക്കോട് ജില്ലയില്‍ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കല്ലായില്‍ കൊവിഡ് ബാധിച്ച ഗര്‍ഭിണിയായ യുവതിയുടെ അഞ്ചു ബന്ധുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീച്ചത്. ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു ഡോക്ടറെയും മൂന്ന് നഴ്‌സുമാരെയുമാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകിച്ചവരെ കോഴിക്കോട് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. യുവതിക്ക് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചത് കണ്ടെത്താനായിട്ടില്ല.

Story Highlights covid19; Ponnani treasury closed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top