Advertisement

പത്തനംതിട്ട നഗരസഭയിൽ ഒരാഴ്ചത്തേക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തി; ജില്ലയിൽ ഇന്ന് 7 പേർക്ക് കൊവിഡ്

July 8, 2020
Google News 2 minutes Read

പത്തനംതിട്ടയിൽ ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പത്തനംതിട്ട നഗരസഭ മുഴുവൻ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ഒരാഴ്ചത്തേക്കാണ് നഗരസഭയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗതം ഉണ്ടാകില്ല. പത്തനംതിട്ട നഗരസഭയ്ക്ക് പുറമേ റാന്നി പഞ്ചായത്തിലെ 1,2 വാർഡുകളും കണ്ടെയിൻമെന്റ് സോണാക്കി. ജില്ലയിൽ ആകെ 181 പേർ രോഗികളായുള്ളത്. ഇതിൽ 12 പേർ ജില്ലയ്ക്ക് പുറത്താണ് ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേർ ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടു.

Story Highlights Pathanamthitta municipal council restricts full control for one week; covid today for 7 people in the district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here