കൊവിഡ് പ്രതിസന്ധി; പാപ്പരത്തം പ്രഖ്യാപിച്ച് പിസ ഹട്ടും വെൻഡിസും

അമേരിക്കയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ പാപ്പരത്തം പ്രഖ്യാപിച്ച് ഭക്ഷണശൃംഖലകളായ പിസ ഹട്ടും വെൻഡിസും. ഇരു റെസ്റ്റോറൻ്റുകളുടെയും ഉടമകളായ എൻപിസി ഇൻ്റർനാഷണലാണ് പാപ്പരത്തം പ്രഖ്യാപിച്ചത്. കൊവിഡിനെ തുടർന്ന് എൻപിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
Read Also : അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങി
രാജ്യത്തുടനീളം 1200 പിസ ഹട്ട് റെസ്റ്റോറൻ്റുകളും 400 വെൻഡിസ് റെസ്റ്റോറൻ്റുകളുമാണ് എൻപിസിക്ക് ഉള്ളത്. ഈ ബ്രാഞ്ചുകളിലെല്ലാമായി 40000 തൊഴിലാളികളും അവർക്കുണ്ട്. കൊവിഡ് ബാധയെ തുടർന്ന് കച്ചവടം കുത്തനെ കുറയുകയും ഏകദേശം ഒരു ബില്ല്യൺ ഡോളർ കടത്തിലാവുകയും ചെയ്തതോടെ പാപ്പരത്തം പ്രഖ്യപിക്കാൻ എൻപിസി തീരുമാനിക്കുകയായിരുന്നു.
അതേസമയം, ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി ഏഴായിരത്തി എഴുന്നൂറ്റി അമ്പത്തിരണ്ട് പുതിയ കേസുകളും 5,512 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 993 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ട് ആയി. ഇവിടെ അമ്പത്തയ്യായിരത്തിലധികം പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
Read Also : ഇന്ത്യയുടെ പാതയിൽ അമേരിക്കയും; ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത് പരിഗണനയിലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,46,721 ആയി. ഒരു കോടി പത്തൊമ്പത് ലക്ഷത്തി നാല്പത്തൊമ്പതിനായിരത്തി ഇരുന്നൂറ്റി എണ്‍പത്തൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അറുപത്തെട്ട് ലക്ഷത്തി നാല്പത്തൊമ്പതിനായിരത്തി അഞ്ഞൂറ്റി നാല്പത്തഞ്ച് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിപതിനൊന്നായിരം കടന്നു. ഇവിടെ മരണസംഖ്യ 12,015 ആണ്. 4,839 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ 3,309, കാനഡ 8,711, ഓസ്ട്രിയ 706, ഫിലിപ്പൈന്‍സ് 1,309, ഡെന്‍മാര്‍ക്ക് 609, ജപ്പാന്‍ 978, ഇറാഖ് 2,685, ഇക്വഡോര്‍ 4,873 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.
Story Highlights – Pizza Hut and Wendy’s Files for Bankruptcy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here