ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസും തിരുവനന്തപുരം സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടെന്ന് സൂചന

നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസും തിരുവനന്തപുരം സ്വർണക്കടത്തും തമ്മിലുള്ള ബന്ധം കസ്റ്റംസ് അന്വേഷിക്കുന്നു. ബ്ലാക്ക്‌മെയിൽ കേസിലെ പ്രതികൾക്ക് സ്വപ്നയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഷംനാ കാസിം പറഞ്ഞ സ്ത്രീ സ്വപ്ന സുരേഷാണെന്ന് കസ്റ്റംസ് അനുമാനിക്കുന്നു. സ്വപ്ന രാജ്യാന്തര സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണിയാണെന്നും സ്വപ്നയെക്കുറിച്ച് വിവരം ലഭിച്ചത് ബ്ലാക്ക്‌മെയിൽ കേസിലെ പ്രതികളിൽ നിന്നാണെന്നും കസ്റ്റംസ് പറഞ്ഞു. ജൂലൈയിലാണ് ഷംനയെ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്ന പരാതിയുമായി നടി രംഗത്തെത്തുന്നത്. ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉണ്ടെന്ന് അന്ന് തന്നെ ഷംന പറഞ്ഞിരുന്നു.
Read Also : ഷംനാ കാസിമിന്റെ വീട്ടിലെത്തിയ നിർമാതാവും വ്യാജൻ; കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ജൂൺ 24നാണ് ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് 11 ദിവസത്തിനിപ്പുറമാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് മറനീക്കി പുറത്തുവരുന്നത്.
അതേമസമയം, കള്ളക്കടത്തു വഴി എത്തിച്ച സ്വർണം വിൽക്കുന്നത് ട്രിച്ചിയിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
Story Highlights – shamna kasim blackmail case links with trivandrum gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here