Advertisement

സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം; പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ

July 9, 2020
Google News 1 minute Read

കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരുടെ ആത്മഹത്യ ഭീഷണി.റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടാണ്സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുന്നൂറോളം പേർ പ്രതിഷേധിച്ചത്. പൊലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

കെഎപി നാലാം ബറ്റാലിയനിലേക്കുള്ള സിവിൽ പൊലീസ് ഓഫീസർമാരുടെ പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചത്. കണ്ണൂർകളക്ട്രേറ്റിന് മുന്നിലുള്ള പ്രതിഷേധത്തിനിടെ നാല് പേർ ബഹുനില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ എസ്എഫ്‌ഐ നേതാക്കൾ പ്രതികളായ പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസ് കാരണം അഞ്ച് മാസത്തോളം മരവിപ്പിച്ച റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.ഒരു തവണ മാത്രമാണ് ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയത്.

പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി എത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയക്കൊടുവിലാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.

Story Highlights civil police officer, rank list,





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here