Advertisement

വേഷമിട്ടത് 400 ൽ ഏറെ ചിത്രങ്ങളിൽ; നടൻ ജഗ്ദീപിന്റെ സിനിമാ ജീവിതം ചിത്രങ്ങളിലൂടെ

July 9, 2020
Google News 3 minutes Read
Comedian Jagdeep Life In Pics

ബോളിവുഡ് സിനിമാ ലോകത്തിന് ഇത് നഷ്ടങ്ങളുടെ വർഷമാണ്. ഇർഫാൻ ഖാൻ, സുശാന്ത് സിംഗ് രജ്പുത്, സരോജ ഖാൻ തുടങ്ങി ഒരു പിടി പ്രഗത്ഭരായ വ്യക്തിത്വങ്ങളാണ് വിട വാങ്ങിയത്. ബോളിവുഡിന്റെ അതുല്യ പ്രതിഭ ജഗ്ദീപിന്റേത് ഈ പട്ടികയിലെ ഒടുവിലത്തെ പേരാണ്. ഇന്നലെ ബുധനാഴ്ച വൈകിട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു ജഗ്ദീപിന്റെ അന്ത്യം.

1939 മാർച്ച് 29 ന് അമൃത്സറിൽ ജനിച്ച ജഗ് ദീപ് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. രമേശ് സിപ്പിയുടെ ബ്ലോക്ക്ബസ്റ്റർ ‘ഷോലെ’ (1975) എന്ന ചിത്രത്തിൽ സൂര്യ ഭോപാലി എന്ന കഥാപാത്രത്തിലൂടെയാണ് ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടൻ എന്ന നിലലേക്ക് അദ്ദേഹത്തിന്റെ പേര് ഉയർന്ന് കേൾക്കുന്നത്.

രാജ്കുമാർ സന്തോഷിയുടെ ‘ആൻഡാസ് അപ്ന അപ്ന’ (1994) എന്ന സിനിമയിൽ സൽമാൻ ഖാന്റെ പിതാവായി പുതുതലമുറ ബോളിവുഡ് ആരാധകരുടെ മനസിലും അദ്ദേഹം ഇടം പിടിച്ചിച്ചു.

Read Also : ജഗദീപിന് ആദരാജ്ഞലി അർപ്പിച്ച് സിനിമ ലോകം

അശോക് കുമാർ, വീണ, പ്രാൻ എന്നിവർ അഭിനയിച്ച ബി ആർ ചോപ്രയുടെ 1951 ൽ പുറത്തിറങ്ങിയ ‘അഫ്‌സാന’ യിൽ ബാല കലാകാരനായിട്ടാണ് ജഗദീപ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് ‘ഭാഭി’ (1957), ‘ബാർഖ’ (1959) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ അദ്ദേഹത്തിന് ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.

ജിപ് സിപ്പിയുടെ 1968 ൽ പുറത്തിറങ്ങിയ ബ്രഹ്മചാരി എന്ന ചിത്രത്തിലൂടെ 70 കളിലെയും 80 കളിലെയും ഹിന്ദി ചിത്രങ്ങളിലെ അവിഭാജ്യ മുഖമായി ജഗദീപ് മാറുകയായിരുന്നു. 2012 ൽ പുറത്തിറങ്ങിയ ‘ഗലി ഗലി ചോർ ഹൈ’ ആണ് അവസാനം അഭിനയിച്ച ചിത്രം.

Story Highlights Comedian Jagdeep Life In Pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here