ജഗദീപിന് ആദരാജ്ഞലി അർപ്പിച്ച് സിനിമ ലോകം

മുതിർന്ന ബോളിവുഡ് താരം ജഗ്ദീപിന് ആദരാജ്ഞലി അർപ്പിച്ച് സനിമ ലോകം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച വൈകുന്നേരമാണ് ജഗദീപ് വിട പറഞ്ഞത്.

ബോളിവുഡ് താരം ജാവേദ് ജഫ്രിയുടേയും മിനി സ്‌ക്രീൻ ഡയറക്ടർ നവേദ് ജഫ്രിയുടേയും പിതാവ് കൂടിയായ ജഗദീപിന് അജയ് ദേവ്ഗൺ, ജോണി ലിവർ, ഹൻസാൽ മെഹ്ത തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഒൻപതാം വയസിൽ ബാലതാരമായി ഹിന്ദി സിനിമ ലോകതെത്തിയ ജഗ്ദീപിന് പ്രേഷക മനസിൽ ചിര പ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രമായിരുന്നു രമേശ് സിപ്പിയുടെ ഷോലെ. എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചിത്രം എന്ന ഖ്യാതി ഷോലെയ്ക്ക് ലഭിച്ചതോടെ ജഗ്ദീപും ഹിന്ദി ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ഹാസ്യ വേഷങ്ങളിലൂടെ ആളുകളെ ചിരിപ്പിച്ച ജഗ്ദീപ് 80കളിലെും 90 കളിലും ഹിന്ദി സിനിമ രംഗത്ത് നിറ സാന്നിധ്യമായി പിന്നീട് മാറി.

Story Highlights Tribute to jagdeep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top