പത്തനംതിട്ടയില്‍ കൊവിഡ് പരിശോധനക്ക് കൂടുതല്‍ റാപ്പിഡ് ടെസ്റ്റിംഗ് വാഹനങ്ങള്‍

പത്തനംതിട്ട ജില്ലയിലെ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തില്‍ റാപ്പിഡ് ടെസ്റ്റിംഗ് വെഹിക്കിള്‍ എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍. നിലവിലുള്ളതിന് സമാനമായ അഞ്ച് വാഹനങ്ങള്‍ ലഭ്യമാകുന്നതിനും ഇവ റാപ്പിഡ് ടെസ്റ്റ് വാഹനമായി പരിവര്‍ത്തനം ചെയ്യുന്നതിനുമാണ് തീരുമാനം. സന്നദ്ധരായിട്ടുള്ളവര്‍ 9847320126 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ഇതുവരെ റാപ്പിഡ് ടെസ്റ്റിംഗ് വെഹിക്കിള്‍ വഴിയായി ഇതുവരെ 16,945 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 393 സാമ്പിളുകള്‍ പോസിറ്റീവായി, ഇതില്‍ 164 പേര്‍ ഇപ്പോള്‍ വിവിധ കൊവിഡ് ആശുപത്രികളില്‍ ചികിത്സയിലുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. ജില്ലയില്‍ കൊവിഡ് കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തല്‍ റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ പ്രാധാന്യം ഏറെയാണ്. സമ്പര്‍ക്കം വഴി വ്യാപനം ഉണ്ടാകാതെ കൂടുതല്‍ സാമ്പിളുകള്‍ എടുക്കാന്‍ സഹായിക്കുന്ന വാഹനമാണ് റാപ്പിഡ് ടെസ്റ്റിംഗ് വെഹിക്കിള്‍.
Story Highlights – Rapid Testing Vehicles, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here