Advertisement

കൊവിഡ് രൂക്ഷമായ ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിൽ സാമ്പിൾ ശേഖരണത്തിന് പ്രത്യേക ടീം

July 9, 2020
Google News 1 minute Read

സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിൽ ആക്റ്റീവ് സർവെയ്ലൻസ് ആരംഭിച്ചതായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. ഈ മേഖലകളിൽ സാമ്പിൾ ശേഖരണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആലുവ, ചെല്ലാനം മേഖലകളിൽ നിന്ന് 200ഓളം സാമ്പിളുകൾ ഇന്ന് ശേഖരിക്കുമെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

ചെല്ലാനം മേഖലയിൽ കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോട് കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനം. ആലുവ മേഖലയിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്റ്റ് ബസുകളിലെയും ജീവനക്കാരെ പൊലീസിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇവരിൽ രോഗ ലക്ഷണം ഉള്ളവരിൽ പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു.

കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഒന്ന് വരെ ക്രമപ്പെടുത്തി. സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി അനുവദിക്കുന്നത് സംബന്ധിച്ച് വ്യാപാരികളുമായി ചർച്ച ചെയ്യും. ഫോർട്ട് കൊച്ചി, കാളമുക്ക്, മത്സ്യ മാർക്കറ്റുകൾ മുൻകരുതലിനായി അടച്ചിടുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

Story Highlights Coronavirus, Aluva, Chellanam, Mulavukadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here