നഗരങ്ങളിൽ മൾട്ടിപ്പിൾ ക്ലസ്റ്റർ; പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മുഖ്യമന്ത്രി

നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ രൂപപ്പെടാനും സൂപ്പർ സ്‌പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് ഉണ്ടായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രദേശത്ത് സൂപ്പർ ്‌സ്‌പ്രെഡ് റിപ്പോർട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി.

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കൊവിഡിന്റെ കാര്യത്തിൽ വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വായു സഞ്ചാരം ഇല്ലാത്ത മുറികളിൽ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളിൽ ആളുകൾ കയറിയതിന് ശേഷം ഷട്ടറുകൾ അടച്ചിടുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് അനുവദിക്കാൻ സാധിക്കില്ല. പരിശോധനയുടെ തോത് വർധിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Super spread, poonthura, Pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top