പൊന്നാനിയില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Lockdown violation

പൊന്നാനി താലൂക്ക് പരിധിയില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നാളെ താലൂക്ക് പൂര്‍ണമായും അടിച്ചിടാന്‍ തീമരുമാനിച്ചത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് പുറമെയാണ് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Read Also : വള്ളം നിറഞ്ഞാലും പോക്കറ്റ് നിറയാറില്ല; പരിമിതികളില്‍ തുഴയെറിഞ്ഞ് രാജപ്പന്‍

പൊന്നാനിയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണിന് ശേഷവും രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്നലെ 21 പേര്‍ക്കാണ് പൊന്നാവനിയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights Complete lockdown in Ponnani tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top